Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആഘോഷത്തി​െൻറ ഭാഗമായി...

ആഘോഷത്തി​െൻറ ഭാഗമായി ഇന്ത്യൻ സമൂഹവും

text_fields
bookmark_border
ആഘോഷത്തി​െൻറ ഭാഗമായി ഇന്ത്യൻ സമൂഹവും
cancel
camera_alt????? ??????? ??????? ????????

മ​സ്​​ക​ത്ത്​: അ​ന്നം ത​രു​ന്ന നാ​ടി​​െൻറ ദേ​ശീ​യ​ദി​നം അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ ആ​ഘോ​ഷി​ച്ച്​ ഇ​ന്ത്യ​ൻ സ ​മൂ​ഹ​വും. ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്കു​ പു​റ​മെ ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ കൂ​ട്ടാ​യ്​​മ​ ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​മെ​ല്ലാം ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​യി​ട​ങ് ങ​ളെ​ല്ലാം കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​രു​ന്നു. മൂ​വ​ർ​ണ ഷാ​ളു​ക​ൾ ധ​രി​ച്ചും കേ​ക്ക്​ മു​റി​ ച്ചും മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്​​തു​മൊ​ക്കെ പ്ര​വാ​സി​സ​മൂ​ഹം ദേ​ശീ​യ​ദി​ന​ത്തി​​െൻറ ആ​ഹ്ലാ​ദം ആ ​വേ​ശ​മാ​ക്കി.

സൂ​ർ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ൾ സ്കൗ​ട്ട്​ യൂ​നി​റ്റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് പാ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. സ്​​കൂ​ൾ കെ​ട്ടി​ട​വും അ​സം​ബ്ലി ​സ്​​ഥ​ല​വും കൊ​ടി​ക​ൾ കൊ​ണ്ടും മൂ​വ​ർ​ണ​ത്തി​ലു​ള്ള തോ​ര​ണ​ങ്ങ​ളാ​ലും ബ​ലൂ​ണു​ക​ളാ​ലു​മൊ​ക്കെ അ​ല​ങ്ക​രി​ച്ചി​രു​ന്നു. അ​റ​ബി​ഗാ​നം, പ്ര​സം​ഗം, നൃ​ത്ത​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.

സ​ഹം സ്​​കൂ​ളി​ൽ കേ​ക്ക്​ മു​റി​ച്ചാ​യി​രു​ന്നു ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​െൻറ തു​ട​ക്കം. സ​ഹം, ഖാ​ബൂ​റ മേ​ഖ​ല​ക​ളി​ലെ ന​ഗ​ര​സ​ഭ, പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്​​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ ജാ​സിം ദി​ൽ അ​ബ്​​ദു​സ​ലാം, അ​ലി ഷാ​ഫി, മാ​ജീ​ദ് അ​ഹ​മ്മ​ദ്‌ ബി​ൻ സൈ​ഫ് എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു. സ്കൂ​ൾ എ​സ്.​എം.​സി ക​ൺ​വീ​ന​ർ റ​ഫീ​ഖ് പ​റ​മ്പ​ത്ത്, അം​ഗ​ങ്ങ​ളാ​യ റ​ഈ​സ്, അ​ബ്​​ദു​ൽ അ​സീ​സ്​ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​രേ​ഖ ദേ​ശീ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ധ​ന​രാ​ജ് സ്വാ​ഗ​ത​വും അ​ന​സ് മാ​സ്​​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഒ​മാ​നി​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. അ​തി​ഥി​ക​ളാ​യെ​ത്തി​യ ഒ​മാ​ൻ സ്വ​ദേ​ശി​ക​ളും നൃ​ത്ത​ച്ചു​വ​ടു​െ​വ​ച്ച​ത് കാ​ണി​ക​ളി​ൽ ആ​വേ​ശം നി​റ​ച്ചു.

അ​ൽ ഗൂ​ബ്ര സ്​​കൂ​ളി​ലും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ്​​കൂ​ൾ പ​രി​സ​രം ഒ​മാ​നി പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ലു​ള്ള ബ​ലൂ​ണു​ക​ളാ​ലും തോ​ര​ണ​ങ്ങ​ളാ​ലും അ​ല​ങ്ക​രി​ച്ചി​രു​ന്നു. പ്ര​ത്യേ​ക അ​സം​ബ്ലി​യി​ൽ ഒ​മാ​നി വ​സ്​​ത്രം ധ​രി​ച്ചെ​ത്തി​യ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി ഹ​ന ഹാ​രി​സ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​യി​ഷ ത​റ​ഫ്​​ദാ​റും ഫ​റാ ഗ​യാ​സു​ദ്ദീ​നും ഒ​മാ​ൻ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച്​ സം​സാ​രി​ച്ചു. അ​റ​ബി​ഗാ​നം, നൃ​ത്തം, ക്വി​സ്​ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

മ​ത്ര സൂ​ഖി​ല്‍ മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​ദി​നാ​േ​ഘാ​ഷം ന​ട​ന്നു. കേ​ക്ക് മു​റി​ച്ചും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തും പ​രി​പാ​ടി വ​ര്‍ണാ​ഭ​മാ​ക്കി. ഷു​ഹൈ​ബ് എ​ട​ക്കാ​ട്, ഷം​സു ആ​ഡൂ​ര്‍, സി​ദ്ദീ​ഖ് ഇ​രി​ക്കൂ​ർ, റ​ഫീ​ഖ് കു​രി​ക്ക​ള്‍, ഫി​റോ​സ് മ​ട്ട​ന്നൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuthra
News Summary - muthra-oman-gulf news
Next Story