മത്രയുടെ മലയാള മനസ്സിലലിഞ്ഞ് മാസിൻ
text_fieldsമസ്കത്ത്: മാസിൻ മത്രയിലെ മലയാളികൾക്ക് ഒരു സ്വദേശി പേര് മാത്രമല്ല. മധുരമൂറുന്ന സൗ ഹൃദമാണ്. ഒന്നും രണ്ടും മലയാളി സുഹൃത്തുക്കളല്ല മാസിന് മത്രയിലുള്ളത്. നിരവധി പേരാണ്. മത്രയിലെ മലയാളികൾ നടത്തുന്ന കൂട്ടായ്മകളിലൊക്കെ സ്ഥിരം സാന്നിധ്യം. പല തവണ കേരളത് തിൽ പോയിട്ടുണ്ട് മാസിൻ. അടുത്തയാഴ്ച വീണ്ടും രണ്ടാഴ്ചത്തേക്ക് കേരളം കാണാൻ പോകുന്നതി നുള്ള ഒരുക്കത്തിലാണ്.
കേരളത്തിലെത്തിയാൽ കണ്ണൂർ കണ്ണാടിപ്പറമ്പിലെ ഫാസിലിെൻറ വീട്ടിലാണ് താമസവും ഭക്ഷണവുമൊക്കെ. മത്രയില്‍ കോസ്മെറ്റിക്സ് മൊത്ത വ്യാപാരിയായ ഫാസിലിനും സുഹൃത്തുക്കൾക്കും മാസിനുമായുള്ള അടുപ്പം അത്രയേറെ ആഴമുള്ളതാണ്.മലയാളി സുഹൃത്തുക്കള്‍ നാട്ടിലേക്ക് പോകുന്നത് അറിഞ്ഞാല്‍ മാസിന് സമ്മാനവുമായി എത്തും. അത് കാരണം സുഹൃത്തുക്കള്‍ നാട്ടില്‍ പോകുന്ന വിവരം അവസാന നിമിഷം വരെ മറച്ചുവെക്കാന്‍ ശ്രമിക്കാറാണ് പതിവെന്ന് സുഹൃത്ത് ഫൈസല്‍ പറഞ്ഞു. എങ്കിലും എങ്ങനെയെങ്കിലും ഇക്കാര്യമറിഞ്ഞ് മാസിൻ സമ്മാനമെത്തിക്കും. ഒളിച്ചുവെച്ചതിലുള്ള പരിഭവം പങ്കുവെക്കും. തനിക്ക് മലബാരി, ഒമാനി എന്ന വേര്‍തിരിവില്ലെന്നും എല്ലാവരും ഒന്നാണെന്നുമാണ് മാസിന് പറയുക.

സ്ഥിരോത്സാഹിയും അധ്വാനശാലിയുമാണ് മാസിൻ. ഇദ്ദേഹത്തിെൻറ മലയാളിക്കൂട്ടിെൻറ പൊരുളും മറ്റൊന്നല്ല. അമിറാത്തില്‍ ആട് ഫാം നടത്തുന്ന മാസിൻ ആടുകളെ ജീപ്പില്‍ കൊണ്ടുപോയി വില്പന നടത്തും. അതിരാവിലെ മാവേല പച്ചക്കറി മാര്‍ക്കറ്റിലെത്തി തെൻറ വാഹനത്തില്‍ വിവിധ സ്ഥലങ്ങളിലേക്ക് ലോഡുമായി പോകും. അധ്വാനത്തില്‍ സംതൃപ്തി കണ്ടെത്തുന്ന ഈ യുവാവിന് അതേ ജീവിതരീതി തുടരുന്ന മലയാളികളുമായി സൗഹൃദം കൂടാൻ േവറെ കാരണങ്ങൾ വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
