Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മലരേ മൗനമാ....': എസ്....

‘മലരേ മൗനമാ....': എസ്. ജാനകിയമ്മക്ക് മസ്കത്തിന്റെ സംഗീതാഞ്ജലി

text_fields
bookmark_border
‘മലരേ മൗനമാ....: എസ്. ജാനകിയമ്മക്ക് മസ്കത്തിന്റെ സംഗീതാഞ്ജലി
cancel

മസ്‌കത്ത്: ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകി അമ്മയുടെ സ്മരണക്കായി ഭാവലയ ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ‘മലരേ മൗനമാ’ എന്ന പേരിൽ സംഗീതസന്ധ്യ സംഘടിപ്പിച്ചു. ഇന്ത്യയിലും ഒമാനിലും സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തി ഭാവലയ ഫൗണ്ടേഷൻ 16 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് ഈ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ ആമുഖ പ്രസംഗം നടത്തി. ഗായകരും കോർ കമ്മിറ്റി അംഗങ്ങളും ചേർന്നു പുഷ്പാർച്ചന നടത്തി. എസ്. ജാനകിയുടെ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നായ ‘മലരേ മൗനമാ’ എന്ന പേരിൽ ഒരുക്കിയ ഈ സംഗീത പരിപാടിയിൽ നിരവധി സംഗീതാസ്വാദകരും പ്രമുഖരും പങ്കെടുത്തു.

മസ്‌കത്തിലെ ഗായകരായ അർച്ചന വിജയകുമാർ, ദീപ്തി രാജേഷ്, ധന്യ കൃഷ്ണദാസ്, സ്മൃതി രാകേഷ്, ഉല്ലാസ് ചെറിയാൻ, ബൈജു സ്വർഗചിത്ര, ശശി നായിക്, ബീന അനില്‍കുമാര്‍, മാലതി ഭാസ്കർ, അശ്വതി, മണികണ്ഠൻ എന്നിവർ ഹിറ്റ് ഗാനങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി അരുൺ മേലേതിൽ, എക്സിക്യൂട്ടീവ് അംഗം അനിത രാജൻ എന്നിവർ നേതൃത്വം നൽകി. വിദ്യ റാണി അവതാരകയായി. ഭാവലയ എക്സിക്യൂട്ടീവ് അംഗം രാജൻ വി. കോക്കൂരി നന്ദി പറഞ്ഞു. തുടർന്ന് നടന്ന സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatmusical tributeS. Janaki
News Summary - Musical Tribute to Legendary Singer S. Janaki Organized in Muscat
Next Story