ഏകത മസ്കത്ത് ‘സംഗീതോത്സവം-2023’ 26 മുതൽ
text_fields‘സംഗീതോത്സവം-2023’മായി ബന്ധപ്പെട്ട് ഏകത മസ്കത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: ഇന്ത്യന്‍ കലയും സംഗീതവും ഒമാനില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഏകത മസ്കത്ത് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ‘സംഗീതോത്സവം-2023’ ഒക്ടോബര്‍ 26 മുതല്‍ 28 വരെ മസ്കത്ത് ഹോളിഡേ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
26ന് വൈകീട്ട് പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ മഹതിയുടെ സംഗീത കച്ചേരിയോടെയായിരിക്കും പരിപാടിക്ക് തുടക്കം കുറിക്കുക. 27ന് നടക്കുന്ന ചടങ്ങില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായിരിക്കും. കര്‍ണാടക വയലിനിസ്റ്റ് പത്മശ്രീ എ. കന്യാകുമാരിയുടെ തത്സമയ വയലിന് പ്രകടനവും അന്ന് നടക്കും.
2023ലെ ഏകത ‘സംഗീതസുധാനിധി’അവാര്‍ഡ് എ. കന്യാകുമാരി അമ്മക്ക് നല്കി ആദരിക്കും. 28ന് നടക്കുന്ന ചടങ്ങില്‍ പ്രമുഖ ദക്ഷിണേന്ത്യന്‍ കര്‍ണാടക ഗായകന് ഡോ. പാലക്കാട് ആര്. രാംപ്രസാദിന്റെ കച്ചേരിയും സംഗീതോത്സവത്തിന് മാറ്റുകൂട്ടും. ഏകത മസ്കത്ത് കമ്മിറ്റി ഭാരവാഹികളായ അമര്‍കുമാര്‍ (പ്രോഗ്രാം കോഓഡിനേറ്റര്‍), മുരളീകൃഷ്ണന് (സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനര്‍), ഗിരീഷ് നായര്‍ (മീഡിയ കോഓഡിനേറ്റര്‍), സതീഷ് കുമാര്‍ (ഫിനാന്‍സ് കോഓഡിനേറ്റര്‍), ബബിത ശ്യാം (ജോയന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍), കമ്മിറ്റി അംഗം രശ്മി ബാലകൃഷ്ണന്, മനോജ് എം. നായര്‍ (ഫെസിലിറ്റി മാനേജ്മെന്റ് കോഓഡിനേറ്റര്‍) എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

