ഈ വര്‍ഷം വാടക കരാര്‍ നിരക്ക് വര്‍ധിപ്പിക്കില്ളെന്ന് മസ്കത്ത് നഗരസഭ
text_fieldsമസ്കത്ത്: വാടക പുതുക്കുമ്പോഴുള്ള കരാര്‍ നിരക്കുകള്‍ ഈ വര്‍ഷം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ളെന്ന് മസ്കത്ത് നഗരസഭ കൗണ്‍സിലര്‍. വാടക കരാര്‍ പുതുക്കുമ്പോള്‍ മുനിസിപ്പാലിറ്റിക്ക് നല്‍കേണ്ട നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധമായി ഈ വര്‍ഷം ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ളെന്ന് കൗണ്‍സില്‍ അംഗം സാലിം മുഹമ്മദ് അല്‍ ഗമാരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുനിസിപ്പാലിറ്റി മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഈ നിരക്കുകള്‍ കെട്ടിടം ഉടമയോ താമസക്കാരനോ ആയിരുന്നു നല്‍കിയിരുന്നത്.
എണ്ണവില കുറഞ്ഞപ്പോള്‍ എണ്ണേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം കരാര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍, വര്‍ഷം നിരക്കുയര്‍ത്തുന്നത് നല്ല നീക്കമല്ളെന്നാണ് റിയല്‍ എസ്റ്റേറ്റ് ഏജന്‍റുകള്‍ പറയുന്നത്. എണ്ണവില കുറഞ്ഞതിലുള്ള പ്രതിസന്ധി കാരണം നിരവധി വിദേശികള്‍ രാജ്യം വിട്ടിട്ടുണ്ട്.
ഇതുകാരണം നിരവധി ഫ്ളാറ്റുകള്‍ താമസിക്കാനാളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. തൊഴില്‍ പ്രശ്നം കാരണം പലരും കുടുംബത്തെ നാട്ടിലയക്കുന്നത് മൂലവും താമസക്കാര്‍ കുറയുന്നുണ്ട്.
മസ്കത്ത് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് പുതിയ കെട്ടിടങ്ങളാണ് ഉയര്‍ന്നുവന്നത്. പഴയ ചെറിയ കെട്ടിടങ്ങള്‍ പൊളിച്ച് നിരവധി ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, വിദേശികള്‍ കുറയുന്നത് കാരണം പുതിയ കെട്ടിടങ്ങള്‍ പലതും ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. റൂവി അടക്കമുള്ള നഗരങ്ങളിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളിലും ‘ഫോര്‍ റെന്‍റ്’ ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ചില്‍ സ്കൂള്‍ അധ്യയന വര്‍ഷം കഴിയുന്നതോടെ കൂടുതല്‍ കുടുംബങ്ങള്‍ രാജ്യം വിടാന്‍ സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയെയാണ് പ്രവാസികളുടെ തിരിച്ചുപോക്ക് പ്രതികൂലമായി ബാധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കമ്പനികളിലും മറ്റും ജീവനക്കാരെ കുറക്കുന്നുണ്ട്. ബാക്കിയുള്ള ജീവനക്കാര്‍ പിരിച്ചുവിട്ട ജീവനക്കാരുടെ അധികജോലികള്‍ കൂടി ചെയ്യേണ്ടിവരുന്നതിനാല്‍ ഇവരും ജോലി ഉപേക്ഷിക്കുന്നുണ്ട്.
കൂടാതെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പലതും വെട്ടിക്കുറക്കുന്നതും പലരെയും ജോലി ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതുകാരണം ഫ്ളാറ്റുകളും വില്ലകളും ഒഴിഞ്ഞുകിടക്കുകയാണ്. വാടക കുറച്ചും മറ്റുമാണ് താമസക്കാരെ ആകര്‍ഷിക്കാന്‍ കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റുകാരും ശ്രമിക്കുന്നത്. ഈ പ്രതിസന്ധികള്‍ കാരണമാണ് കരാര്‍ നിരക്കുകള്‍ വര്‍ധിപ്പിക്കരുതെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
