മസ്കത്ത് സര്‍വകലാശാല അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
text_fieldsമസ്കത്ത്: വിദേശ സര്‍വകലാശാലയുമായി സഹകരിച്ച് തലസ്ഥാന മേഖലയില്‍ ഉയര്‍ന്നുവരുന്ന മസ്കത്ത് യൂനിവേഴ്സിറ്റി അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മൂന്ന് ഫാക്കല്‍റ്റികളോടെയാണ് മസ്കത്ത് സര്‍വകലാശാല പ്രവര്‍ത്തനമാരംഭിക്കുക. ഇതില്‍ ഏഴ് കോഴ്സുകള്‍ ആരംഭിക്കും. ബിസിനസ് ആന്‍റ് മാനേജ്മെന്‍റ് ഫാക്കല്‍റ്റിയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ഉണ്ടാവുക. മാനേജ്മെന്‍റ് ആന്‍ഡ് ലീഡര്‍ഷിപ് ഇന്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് എന്ന വിഷയത്തിലായിരിക്കും ബിരുദാനന്തര കോഴ്സുകള്‍ നടത്തുക. കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വിഭാഗത്തില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദപഠനവും സിസ്റ്റം ഓഫ് എന്‍ജിനീയറിങ് പ്രോസസില്‍ ബിരുദാനന്തരബിരുദവും പഠിപ്പിക്കും.
കൂടാതെ, തെര്‍മല്‍ എനര്‍ജി സിസ്റ്റത്തിലും ഇവിടെ ബിരുദാനന്തരബിരുദത്തിന് സൗകര്യമുണ്ടാവും. ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക് വിഭാഗത്തില്‍ ലോജിസ്റ്റിക് സയന്‍സ് ബിരുദ പഠനത്തിനും ഏവിയേഷന്‍ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദത്തിനും പ്രവേശം നല്‍കും. ആദ്യഘട്ടത്തില്‍ ഖുറത്തെ കുട്ടികളുടെ പൊതു ലൈബ്രറിയിലായിരിക്കും ക്ളാസുകള്‍ ആരംഭിക്കുക. ഈ കെട്ടിടത്തിന്‍െറ മൂന്നാംനിലയിലായിരിക്കും ക്ളാസുകള്‍. രണ്ടാംവര്‍ഷം മുതല്‍ അല്‍ ഗൂബ്ര അവന്യൂമാളിന് എതിര്‍വശത്തെ ബോഷ് ഷോറൂമിന് സമീപത്തായിരിക്കും ക്ളാസുകള്‍ നടക്കുക. എയര്‍പോര്‍ട്ട് ഹൈറ്റിലെ നിര്‍ദിഷ്ട സ്ഥലത്താണ് യൂനിവേഴ്സിറ്റിയുടെ സ്ഥിരം കെട്ടിടം നിര്‍മിക്കുക. ഇതോടെ ക്ളാസുകള്‍ പൂര്‍ണമായി മസ്കത്ത് ഹൈറ്റ്സിലേക്ക് മാറ്റും. മൂന്ന് അന്തര്‍ദേശീയ യൂനിവേഴ്സിറ്റികളുമായി മസ്കത്ത് മുനിസിപ്പാലിറ്റി അഫിലിയേഷന്‍ ധാരണയുണ്ടാക്കും. ക്രാന്‍ഫീല്‍ഡ് യൂനിവേഴ്സിറ്റി, ആസ്റ്റോന്‍ യൂനിവേഴ്സിറ്റി എന്നിവയുമായാണ് പ്രധാനമായും അഫിലിയേഷന്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ഈ രണ്ട് യൂനിവേഴ്സിറ്റികളും മസ്കത്ത് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് കോഴ്സ് നടത്തുക. ബിരുദാനന്തര ബിരുദ കോഴ്സുകളും സര്‍ട്ടിഫിക്കറ്റും ക്രാന്‍ഫീല്‍ഡ് യൂനിവേഴ്സിറ്റിയാണ് നല്‍കുക. ബിരുദ കോഴ്സുകളുടെ മേല്‍നോട്ടവും സര്‍ട്ടിഫിക്കറ്റുകളും ആസ്റ്റോണ്‍ യൂനിവേഴ്സിറ്റി നല്‍കും. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മസ്കത്ത് യൂനിവേഴ്സിറ്റി സര്‍ട്ടിഫിറ്റുകള്‍ നല്‍കും.
ഇതോടൊപ്പം വിദേശ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. നേരത്തെ ഒമാനില്‍ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യമില്ലാത്തതിനാല്‍ സ്വദേശികള്‍ അധികവും വിദേശത്താണ് ഉന്നത വിദ്യാഭ്യാസം നേടുന്നത്. ഇന്ത്യയിലും നിരവധിപേര്‍ പഠനം നടത്തുന്നുണ്ട്. സാമ്പത്തിക ഭദ്രതയുള്ളവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഉന്നത വിദ്യാഭ്യാസം നേടുന്നത്. താരതമ്യേന ചെലവ് കുറഞ്ഞതിനാല്‍ ഇന്ത്യയിലാണ് നിരവധിപേര്‍ വിദ്യാഭ്യാസം നേടുന്നത്. രാജ്യത്ത് വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തതിനാലാണ് യുവതലമുറ വിദ്യാഭ്യാസത്തന് വിദേശ രാജ്യങ്ങളില്‍ പോവുന്നതെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് രാജ്യത്തുതന്നെ വിദ്യാഭ്യാസ സൗകര്യമുണ്ടാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഇതിന്‍െറ ഭാഗമായാണ് പുതിയ യൂനിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയര്‍ന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
