മസ്കത്ത്-ഖസബ് റൂട്ടിൽ മുവാസലാത്തും എൻ.എഫ്.സിയും കൈകോർക്കുന്നു
text_fieldsമസ്കത്ത്: മസ്കത്തിൽനിന്ന് ഖസബിലേക്കുള്ള യാത്ര സുഗമമാക്കാൻ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തും നാഷനൽ ഫെറീസ് കമ്പനിയും കൈകോർക്കുന്നു.
ധാരണ പ്രകാരം മസ്കത്തിൽനിന്ന് ഷിനാസ് വരെ മുവാസലാത്ത് സർവിസ് നടത്തും. ബസ് അവിടെയെത്തുന്ന സമയവുമായി ബന്ധിപ്പിച്ച് ഷിനാസ്-ദിബ്ബ-ഖസബ് റൂട്ടിലെ ഫെറി സർവിസ് ഏർപ്പെടുത്തുകയും ചെയ്യും. ഇതുസംബന്ധിച്ച അവസാനവട്ട ചർച്ചകൾ നടന്നുവരുകയാണെന്ന് മുവാസലാത്ത് വക്താവ് പറഞ്ഞു. ഇരു സ്ഥാപനങ്ങളിലെയും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർമാരുടെ നേതൃത്വത്തിൽ കരാറിെൻറ സൂക്ഷ്മവശങ്ങൾ വിലയിരുത്തിയുള്ള ചർച്ചയാണ് നടക്കുന്നത്. ടിക്കറ്റ് നിരക്കുകൾ, സമയക്രമം, ഏതൊക്കെ ദിവസങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ധാരണയിൽ എത്തേണ്ടതിൽ പ്രധാനം.
വൈകാതെ തന്നെ അന്തിമധാരണയിൽ എത്തുമെന്നാണ് കരുതുന്നത്. ഖസബ് സർവിസ് ഒരുങ്ങുന്നതായി മുവാസലാത്തും നാഷനൽ ഫെറി സർവിസും ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്. ഒറ്റ ടിക്കറ്റിൽ ബസ്, ഫെറി സർവിസുകളിൽ യാത്ര ചെയ്യാൻ കഴിയുംവിധമുള്ള സംവിധാനമാകും പ്രാബല്യത്തിൽ വരുകയെന്നാണ് കരുതുന്നത്. ഒമാനിലെ കടൽഗതാഗതരംഗത്ത് സുപ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് നാഷനൽ ഫെറി സർവിസ്. വളരെ ദീർഘമായ കടൽത്തീരം എൻ.എഫ്.സി സർവിസുകളെ രാജ്യത്തെ പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും അവശ്യഘടകമാക്കുന്നു.
ഒാരോ വർഷവും ഫെറി സർവിസുകളിലെ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ. കഴിഞ്ഞവർഷത്തിെൻറ ആദ്യ പകുതിയിൽ 99,871 പേർ യാത്രചെയ്ത ഇൗ വർഷം 1,08,628 പേരാണ് ഫെറി സർവിസുകളിൽ യാത്ര ചെയ്തത്. മുവാസലാത്ത് സർവിസുകളും ജനപ്രിയതയാർജിച്ച് വരുകയാണ്.
ഇൗ വർഷത്തിെൻറ ആദ്യ പകുതിയിൽ 22 ലക്ഷം പേരാണ് മുവാസലാത്ത് സർവിസുകളിൽ യാത്ര ചെയ്തത്. കഴിഞ്ഞവർഷത്തെ 14 ലക്ഷം പേരുടെ സ്ഥാനത്താണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
