സ്വദേശി തൊഴിലവസരം ബാങ്ക് മസ്കത്തും പി.ഡി.ഒയും ധാരണപ്പത്രം ഒപ്പിട്ടു
text_fieldsമസ്കത്ത്: സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിെൻറ ഭാഗമായി ബാങ്ക് മസ്കത്തും പെട്രോളിയം ഡെവലപ്മെൻറ് ഒമാനും ധാരണപ്പത്രത്തിൽ ഒപ്പിട്ടു. അസോസിയേഷൻ ഒാഫ് ചാർേട്ടഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്സിൽ (എ.സി.സി.എ) പരിശീലനവും തുടർന്ന് തൊഴിലവസരം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ബാങ്ക് മസ്കത്ത് ആസ്ഥാനത്ത് ഒമാൻ മാനവ വിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ഡെപ്യൂട്ടി സി.ഇ.ഒ ശൈഖ് വലീദ് അൽ ഹഷറും പി.ഡി.ഒ എക്സ്റ്റേണൽ അഫെയേഴ്സ് ആൻഡ് വാല്ല്യു ക്രിയേഷൻ ഡയറക്ടർ അബ്ദുൽ ആമിർ അബ്ദുൽ ഹുസൈൻ അൽ അജ്മിയും ചേർന്ന് ഇതുസംബന്ധിച്ച ധാരണപ്പത്രം ഒപ്പിട്ടു. ബാങ്കിങ്ങും എണ്ണ-പ്രകൃതിവാതക മേഖലയും സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പ്രധാന മേഖലകളാണെന്ന് മന്ത്രി പറഞ്ഞു. പുതിയ ധാരണ പ്രകാരം 50 സ്വദേശി യുവാക്കൾക്കാണ് തൊഴിൽ ലഭ്യമാവുക. മാനവ വിഭവശേഷി വികസനവും തൊഴിലന്വേഷകർക്ക് പിന്തുണ നൽകുന്നതിനുമുള്ള വിവിധ സർക്കാർ പദ്ധതികളിൽ പങ്കാളിത്തം വഹിക്കാൻ മന്ത്രി സ്വകാര്യ മേഖലയോട് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
