Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 6:33 AM GMT Updated On
date_range 2019-02-23T12:03:32+05:30ഉപഭോക്തൃ നിയമലഘനം: 2018ൽ പരാതികൾ വർധിച്ചു
text_fieldsമസ്കത്ത്: ഉപഭോക്തൃ നിയമലംഘനവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം കഴിഞ്ഞവർഷം വർധിച്ചു. 13,961 പരാതികളാണ് കഴിഞ്ഞവർഷം ലഭിച്ചത്. 2017ൽ 11,574 പരാതികൾ ലഭിച്ച സ്ഥാനത്താണിത്. ഉപേഭാക്താക്കളെന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് ജനങ്ങൾക്കുള്ള അവബോധം വർധിച്ചതാണ് പരാതികളിലെ വർധന കാണിക്കുന്നതെന്ന് അതോറിറ്റി ഇക്കണോമിക്സ് സ്റ്റാറ്റിക്സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അഹമ്മദ് സൈദ് അൽ ഒറൈമി പറഞ്ഞു. ലഭിച്ച പരാതികളിൽ 80 ശതമാനവും പരിഹരിക്കാൻ സാധിച്ചതായും ഇത് അഭിമാനാർഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സീബിലാണ് കൂടുതൽ കേസുകൾ ഉണ്ടായത്. മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത അധികമായതും കച്ചവട സ്ഥാപനങ്ങളുടെ എണ്ണം കൂടുതലായതുമാണ് ഇതിന് കാരണമെന്ന് സൈദ് അൽ ഒറൈമി ചൂണ്ടിക്കാട്ടി.
Next Story