Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​ന​ധി​കൃ​ത  നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൊ​ളി​ച്ചു​നീ​ക്കി 

text_fields
bookmark_border
മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​ന​ധി​കൃ​ത  നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൊ​ളി​ച്ചു​നീ​ക്കി 
cancel
camera_alt??????????? ??????????? ????????? ??????????? ????????????????????????

മ​സ്​​ക​ത്ത്​: ബോ​ഷ​റി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു​നീ​ക്കി. 75ഒാ​ളം ഉ​ത്ത​ര​വു​ക​ളാ​ണ്​ ന​ട​പ്പാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ ലീ​ഗ​ൽ ഫോ​ളോ​അ​പ്പ്​ ഡി​പ്പാ​ർ​ട്ട്​​മ​െൻറ്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​​െൻറ​യും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മ​െൻറി​​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ ന​ട​പ​ടി ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളി​ൽ അ​നു​മ​തി​യി​ല്ലാ​ത്ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ  ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്ന്​ പി​ഴ ഇൗ​ടാ​ക്കു​മെ​ന്ന്​  ന​ഗ​ര​സ​ഭ അ​ടു​ത്തി​ടെ അ​റി​യി​ച്ചി​രു​ന്നു. 

കെ​ട്ടി​ട​ങ്ങ​ളു​ടെ പു​റം​ഭി​ത്തി​യു​ടെ നി​റം മാ​റ്റു​ക, മേ​ൽ​ക്കൂ​ര​യി​ൽ ഷീ​റ്റ്​ വി​രി​ക്കു​ക​യോ പ​ക്ഷി​ക്കൂ​ട്​ സ്​​ഥാ​പി​ക്കു​ക​യോ ചെ​യ്യു​ക, പെ​ർ​മി​റ്റി​ല്ലാ​െ​ത വീ​ടി​നോ​ട്​ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തു​ക എ​ന്നി​വ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ പെ​ടും. കെ​ട്ടി​ട​ങ്ങ​ളോ​ട്​ ചേ​ർ​ന്നു​ള്ള താ​ൽ​ക്കാ​ലി​ക നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ, പു​റ​ത്തെ പാ​ർ​ക്കി​ങ്ങി​ന്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, മ​തി​യാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തി​രി​ക്കു​ക എ​ന്നി​വ​യും ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​യേ​ക്കാ​വു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന്​ അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു. 100 റി​യാ​ൽ മു​ത​ൽ 300​ റി​യാ​ൽ വ​രെ​യാ​ണ്​ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ സം​ഖ്യ. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscutgulf newsmalayalam news
News Summary - muscut-oman-gulf news
Next Story