മസ്കത്ത്: വ്യാഴാഴ്ച രണ്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. രാവിലെ സുഹാറിൽ പോർേട്ടാ കാബിനും വൈകുന്നേരം സൂറിൽ വീടിനുമാണ് തീപിടിച്ചത്. രണ്ടിടങ്ങളിലും ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് തീപിടിത്തം ഉണ്ടാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നിസ്വയിൽ വീടിന് തീപിടിച്ച് സ്വദേശിയും രണ്ട് കുട്ടികളും മരിച്ചിരുന്നു. ബുധനാഴ്ച നിസ്വയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട്ു സ്വദേശികളടക്കം മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. വീടുകളിലെ തീപിടിത്തങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുക്കണമെന്ന് സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടുതൽ തീപിടിത്തങ്ങളിലും പുക ശ്വസിച്ചാണ് മരണം സംഭവിക്കുന്നത്. രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുേമ്പാഴാണ് തീപിടിത്തം ഉണ്ടാകുന്നതെങ്കിൽ അപകട സാധ്യത വർധിക്കുന്നു. ഇൗ സാഹചര്യം ഒഴിവാക്കാൻ വീടുകളിൽ പുക അലാറം സ്ഥാപിക്കുകയാണ് പ്രതിവിധിയെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. ഒാരോ നിലകളിലും ഒാരോ അലാറം വീതം സ്ഥാപിക്കുകയും അവ തമ്മിൽ ബന്ധപ്പെടുത്തുകയും വേണം. അലാറത്തിെൻറ പ്രവർത്തനക്ഷമത കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണം. ഫയർ എക്സ്റ്റ്വിഗിഷറുകളും നിർബന്ധമായും വീടുകളിൽ ഉണ്ടെന്ന് ഉറപ്പാക്കണം. നഗരസഭാധികൃതർ വീടുകൾ പരിശോധിക്കുേമ്പാൾ ഇത് ഉറപ്പാക്കണമെന്നും സുരക്ഷാ വിദഗ്ധർ പറയുന്നു. ഇതോടൊപ്പം വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗത്തിലും ശ്രദ്ധ പുലർത്തണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 11:18 AM GMT Updated On
date_range 2019-01-21T12:00:00+05:30മസ്രകത്തിൽ ണ്ടിടങ്ങളിൽ തീപിടിത്തം
text_fieldsNext Story