Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ന്​ ഒ​രു​ക്കം സ​ജീ​വം

text_fields
bookmark_border
മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ന്​ ഒ​രു​ക്കം സ​ജീ​വം
cancel
camera_alt????????????? ??????????????????????????? (????? ??????????)

മ​സ്​​ക​ത്ത്​: 20ാമ​ത്​ മ​സ്​​ക​ത്ത്​ ​െഫ​സ്​​റ്റി​വ​ൽ ഏ​റെ വൈ​വി​ധ്യ​ത്തോ​ടെ ആ​ഘോ​ഷി​ക്കാ​ൻ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ഒ​രു​ങ്ങു​ന്നു. ജ​നു​വ​രി 18നാ​ണ്​ 20ാമ​ത്​ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ന്​ തി​ര​ശ്ശീ​ല ഉ​യ​രു​ന്ന​ത്. 24 ദി​വ​സം നീ​ളു​ന്ന ഫെ​സ്​​റ്റി​വ​ൽ ഏ​റെ വൈ​വി​ധ്യ​ത്തോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. 1998ൽ ​ഖു​റം നാ​ച്വ​റ​ൽ പാ​ർ​ക്കി​ലാ​ണ്​ ആ​ദ്യ​ത്തെ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ അ​ര​ങ്ങേ​റി​യ​ത്. 

20ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​  പ്രാ​ദേ​ശി​ക അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ും. മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ വ​ൻ വി​ജ​യ​മാ​ക്കാ​ൻ ത​കൃ​തി​യാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ഉ​പ​മേ​ധാ​വി ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഉ​മ​ർ ബ​ഹ്​​റാം അ​റി​യി​ച്ചു. 
അ​ൽ അ​മി​റാ​ത്ത്​ പ​ബ്ലി​ക്​ പാ​ർ​ക്കും അ​ൽ ന​സീം പ​ബ്ലി​ക്​ പാ​ർ​ക്കു​മാ​യി​രി​ക്കും ഉ​ത്സ​വ​ത്തി​​െൻറ പ്ര​ധാ​ന വേ​ദി​ക​ൾ. ഒ​മാ​ൻ ഒാ​േ​ട്ടാ​മൊ​ബൈ​ൽ ക്ല​ബ്, വി​വി​ധ ഹാ​ളു​ക​ൾ എ​ന്നി​വ​യും ഉ​ത്സ​വ വേ​ദി​യാ​യി​രി​ക്കും. അ​ൽ​മ​ദീ​ന തി​യ​റ്റ​ലി​ലും ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സ​െൻറ​റി​ലും സം​ഗീ​ത പ​രി​പാ​ടി​ക​ളും സ്​​റ്റേ​ജ്​ ഇ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ഫെ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യി ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സ​െൻറ​റി​ൽ ഒ​മാ​ൻ ബ്രൈ​ഡ്​ ഷോ​യും ​ഫാ​ഷ​ൻ ഷോ​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യി  ടൂ​ർ ഒാ​ഫ്​ ഒ​മാ​ൻ സൈ​ക്ലി​ങ്ങും സം​ഘ​ടി​പ്പി​ക്കും. 

ഖ​ു​റം നാ​ച്വ​റ​ൽ പാ​ർ​ക്കി​ലെ അ​ൽ​മ​ദീ​ന തി​യ​റ്റ​റി​ൽ താ​മ​ർ ഹു​സ്​​നി, മി​റി​യം ഫാ​ർ​സ്, മു​ഹ​മ്മ​ദ്​ അ​സ്​​ലം, മി​യാ​മി ഗ്രൂ​പ്​ ത​ു​ട​ങ്ങി​യ​വ​ൻ സം​ഗീ​ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഫെ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യി നി​ര​വ​ധി സാം​സ്​​കാ​രി​ക സാ​ഹി​ത്യ പ​രി​പാ​ടി​ക​ളും സെ​മി​നാ​റു​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ക​വി​ത സ​ന്ധ്യ​യും ന​ട​ത്തും. ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​ലാ സാം​സ്​​കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ച്ചും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​​ു​ന്നു​ണ്ട്. 
ഒ​മാ​നി റൈ​റ്റേ​ഴ്​​സ്​ ആ​ൻ​ഡ്​​ ലി​റ്റ​റ​റി സൊ​സൈ​റ്റി, ക​ൾ​ച​റ​ൽ ക്ല​ബ്​, ഒ​മാ​ൻ ജേ​ർ​ണ​ലി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​ൻ, ഒ​മാ​ൻ ഫൈ​ൻ ആ​ർ​ട്​​സ്​ സൊ​സൈ​റ്റി, ഒ​മാ​ൻ ഫോ​േ​ട്ടാ​ഗ്ര​ഫി സൊ​സൈ​റ്റി, ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ​യും പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​െ​ങ്ക​ടു​ക്കും. ​െഫ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യി ത്രി​മാ​ന ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. 

ഫോ​േ​ട്ടാ​ഗ്ര​ഫി ഫോ​റ​ത്തി​ൽ ഒ​മാ​ന്​ അ​ക​ത്തും പു​റ​ത്തു​മു​​ള്ള നി​ര​വ​ധി ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​മാ​ർ പ​െ​ങ്ക​ടു​ക്കും. ബു​ക്​ കോ​ർ​ണ​ർ, ലി​റ്റ​റ​റി ക​ഫെ എ​ന്നി​വ ഇൗ ​വ​ർ​ഷ​​െ​ത്ത ഫെ​സ്​​റ്റി​വ​ലി​​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​​​ലെ ​പ്ര​ത്യേ​ക ഇ​ന​ങ്ങ​ളും ഇൗ ​വ​ർ​ഷ​വ​ും അ​ര​ങ്ങേ​റും. അ​ൽ​അ​മി​റാ​ത്ത്​ പാ​ർ​ക്കി​ലും അ​ൽ​ന​സീം പാ​ർ​ക്കി​ലും വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന​ങ്ങ​ളു​ണ്ടാ​വും. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ വാ​ണി​ജ്യ സ്​​റ്റാ​ളു​ക​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും മ​റ്റു വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും ഇൗ ​വ​ർ​ഷ​വും അ​ര​ങ്ങേ​റും. 
ഒ​മാ​നി സാം​സ്​​കാ​രി​ക​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഒ​മാ​നി​ക​ളു​ടെ ജീ​വി​ത​രീ​തി​യും കാ​ർ​ഷി​ക രീ​തി​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്​​റ്റാ​ളു​ക​ൾ, ഒ​മാ​നി ക​ര​കൗ​ശ​ല വ​സ്​​തു പ്ര​ദ​ർ​ശ​നം, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ എ​ന്നി​വ​യും മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​ൽ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscut festivalgulf news
News Summary - muscut festival-oman-gulf news
Next Story