Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്ത്​...

മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം തുറന്നു

text_fields
bookmark_border
മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം തുറന്നു
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 48ാമ​ത്​ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ഫ​ഹ​ദ്​ ബി​ൻ മ​ഹ്​​മൂ​ദ്​ അ​ൽ സൈ​ദ്​ ആ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സു​ൽ​ത്താ​​​െൻറ ഭ​ര​ണ​ത്തി​ന്​ കീ​ഴി​ലെ സു​പ്ര​ധാ​ന നേ​ട്ട​മാ​ണ്​ പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​മെ​ന്ന്​ സ​യ്യി​ദ്​ ഫ​ഹ​ദ്​ പ​റ​ഞ്ഞു. സു​ൽ​ത്താ​നേ​റ്റി​നെ ലോ​ക​ത്തി​ന്​ മു​ന്നി​ൽ വി​ശാ​ല​മാ​യി പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സാ​ധി​ക്കു​മെ​ന്നും സ​യ്യി​ദ്​ ഫ​ഹ​ദ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​വും തു​റ​മു​ഖ​ങ്ങ​ളും റോ​ഡു​ക​ളും അ​ട​ക്കം അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലെ പു​രോ​ഗ​തി സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക്​ കൂ​ടു​ത​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ സ​ഹാ​യി​ക്കും. ഒ​മാ​നി പൗ​ര​ന്മാ​രു​ടെ സാം​സ്​​കാ​രി​ക​വും സാ​മൂ​ഹി​ക​വും വി​ക​സ​ന പ​ര​വു​മാ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ഇ​വ സ​ഹാ​യി​ക്കു​മെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​മാ​നി വ്യോ​മ​യാ​ന മേ​ഖ​ല കൈ​വ​രി​ച്ച ഏ​റ്റ​വും മി​ക​ച്ച പു​രോ​ഗ​തി​ക​ളി​ൽ ഒ​ന്നാ​ണ്​ പു​തി​യ വി​മാ​ന​ത്താ​വ​ള​മെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ​യാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​വ​ർ​ഷം 20 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ശേ​ഷി​യു​ള്ള​ത്. ഇ​ത്​ തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ 56 ദ​ശ​ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കും. സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ​യും നി​ക്ഷേ​പ മേ​ഖ​ല​യു​ടെ​യും വ​ള​ർ​ച്ച​ക്കും ടൂ​റി​സം വി​ക​സ​ന​ത്തി​നും​ പു​തി​യ വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മാ​ണ്. വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും വ്യ​ത്യ​സ്​​ത​ത പു​ല​ർ​ത്തു​ന്ന വി​മാ​ന​ത്താ​വ​ളം വ​ർ​ഷ​ങ്ങ​ളു​ടെ ആ​ലോ​ച​ന​ക്കും ക​ഠി​ന​പ്ര​യ​ത്​​ന​ത്തി​നും ശേ​ഷ​മാ​ണ്​ യാ​ഥാ​ർ​ഥ്യ​മാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‘ഒ​മാ​ൻ ദി ​ഗേ​റ്റ്​ ഒാ​ഫ്​ ദി ​വേ​ൾ​ഡ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​യും ന​ട​ന്നു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ച​രി​ത്ര, പു​രാ​ത​ന, വി​നോ​ദ സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ​ങ്ങ​ൾ അ​ണി​നി​ര​ത്തി​യു​ള്ള​താ​യി​രു​ന്നു പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsmuscut airport
News Summary - muscut airport-oman-gulf news
Next Story