Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅരങ്ങിൽ വിസ്മയം...

അരങ്ങിൽ വിസ്മയം തീർക്കാൻ വീണ്ടും മസ്കത്ത് തിയറ്റർ ഗ്രൂപ്

text_fields
bookmark_border
അരങ്ങിൽ വിസ്മയം തീർക്കാൻ വീണ്ടും മസ്കത്ത് തിയറ്റർ ഗ്രൂപ്
cancel
camera_alt????????????? ???????????????????? ?????? ????????? ????? ???????????????? ?????????????? ??????????????????? ????????????????????

മ​സ്ക​ത്ത്: നാ​ട​ക​പ്രേ​മി​ക​ൾ​ക്ക് ആ​സ്വാ​ദ​ന​ത്തി​െൻറ പൂ​ക്കാ​ലം തീ​ർ​ക്കാ​ൻ കെ.​പി.​എ.​സി 1950 കാ​ല​ങ്ങ​ളി​ൽ അ​ര​ങ്ങി​ലെ​ത്തി​ച്ച ‘എ‍​െൻറ മ​ക​നാ​ണ് ശ​രി’ മ​സ്ക​ത്തി​ലെ അ​ര​ങ്ങി​ൽ. മ​സ്ക​ത്തി​ലെ നാ​ട​ക ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​സ്ക​ത്ത് തി​യ​റ്റ​ർ ഗ്രൂ​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​റൂ​വി അ​ൽ ഫ​ല​ജ് ഹോ​ട്ട​ലി​ൽ നാ​ട​കം അ​ര​ങ്ങേ​റു​മെ​ന്ന് സം​ഘാ​ട​ക​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


കേ​ര​ളീ​യ സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ളു​ടെ ചൂ​ണ്ടു​പ​ല​ക​യാ​യി മാ​റി​യ നാ​ട​ക​മാ​ണ്, തോ​പ്പി​ൽ ഭാ​സി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ര​ചി​ച്ച ‘എ‍​െൻറ മ​ക​നാ​ണ് ശ​രി’ എ​ന്ന നാ​ട​കം. ജ​ന്മി​വാ​ഴ്ച​ക്കും സാ​മൂ​ഹി​ക ജീ​ർ​ണ​ത​ക​ൾ​ക്കു​മെ​തി​രെ അ​ര​ങ്ങ് തീ​ർ​ക്കു​ന്ന അ​സ്ത്ര​ങ്ങ​ളാ​യി മാ​റി പി​ന്നീ​ട് കേ​ര​ള​ത്തി​ലു​ട​നീ​ളം ക​ളി​ച്ച ഇൗ ​ന​ാട​കം. ഒ​രു യു​ഗ​പ്പി​റ​വി​ക്ക് ത​ന്നെ സാ​ക്ഷ്യം​വ​ഹി​ച്ച നാ​ട​കം മ​സ്ക​ത്തി​ലെ​ത്തു​മ്പോ​ൾ നാ​ട​ക​പ്രേ​മി​ക​ളു​ടെ വ​ലി​യാ​രു കാ​ത്തി​രി​പ്പി​നാ​ണ് അ​റു​തി​യാ​വു​ന്ന​ത്. തി​യ​റ്റ​ർ ഗ്രൂ​പ് മ​സ്ക​ത്തി​ലെ അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന അ​ഞ്ചാ​മ​ത് നാ​ട​ക​മാ​ണി​ത്. പ്ര​വാ​സി​ക​ളാ​യ നാ​ട​ക ക​ലാ​കാ​ര​ന്മാ​രെ കോ​ർ​ത്തി​ണ​ക്കി നേ​ര​ത്തെ ക​ട​ലാ​സു തോ​ണി, അ​ശ്വ​മേ​ധം, മു​ടി​യ​നാ​യ പു​ത്ര​ൻ, അ​സ്ത​മി​ക്കാ​ത്ത സൂ​ര്യ​ൻ എ​ന്നീ നാ​ട​ക​ങ്ങ​ൾ ക​ളി​ച്ചി​രു​ന്നു. ഇ​ക്കു​റി​യും പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ ത​ന്നെ​യാ​ണ് അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും നി​റ​യു​ന്ന​ത്. തോ​പ്പി​ൽ ഭാ​സി​യു​ടെ മ​ക​ൻ തോ​പ്പി​ൽ സോ​മ​ൻ, നാ​ട​ക സം​വി​ധാ​യ​ക​ൻ അ​ൻ​സാ​ർ ഇ​ബ്രാ​ഹിം, അ​ഡ്വ. ഷാ​ജ​ഹാ​ൻ കെ.​പി.​എ​സി, ആ​ർ​ടി​സ്​​റ്റ് സു​ജാ​ത​ൻ, തി​യ​റ്റ​ർ ഗ്രൂ​പ് മാ​നേ​ജ​ർ മ​നോ​ഹ​ര​ൻ ഗു​രു​വാ​യൂ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuscuit theater group
News Summary - muscuit theater group-oman-gulf news
Next Story