Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​െൻറ...

മ​സ്​​ക​ത്തി​െൻറ ആ​കാ​ശ​ക്കാ​ഴ്​​ച ഇ​നി ഹെ​ലി​കോ​പ്​​ട​റി​ൽ ആ​സ്വ​ദി​ക്കാം

text_fields
bookmark_border
മ​സ്​​ക​ത്തി​െൻറ ആ​കാ​ശ​ക്കാ​ഴ്​​ച ഇ​നി ഹെ​ലി​കോ​പ്​​ട​റി​ൽ ആ​സ്വ​ദി​ക്കാം
cancel
camera_alt??? ???????? ??????????? ??? ??????????????????????

മ​സ്​​ക​ത്ത്​: സ​ഞ്ചാ​രി​ക​ൾ​ക്ക്​ മ​സ്​​ക​ത്തി​​െൻറ ആ​കാ​ശ​ക്കാ​ഴ്​​ച​യു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ വ​ഴി ​യൊ​രു​ക്കി അ​ൽ ശ​ർ​ഖി​യ ഏ​വി​യേ​ഷ​​ൻ ഹെ​ലി​കോ​പ്​​ട​ർ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ഒ​മാ​നി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ സ​ർ​വി​സ്​ ആ​ണി​ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി ഹെ​ലി​കോ​പ്​​ട​ർ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ അ​ൽ ശ​ർ​ഖി​യ ഏ​വി​യേ​ഷ​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. അ​ഞ്ചു​ യാ​ത്ര​ക്കാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന ഹെ​ലി​കോ​പ്​​ട​റാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​തെ​ന്ന്​ ശ​ർ​ഖി​യ ഏ​വി​യേ​ഷ​ൻ പ്ര​തി​നി​ധി ആ​ദം അ​ൽ റാ​ഷി​ദി പ​റ​ഞ്ഞു. മ​സ്​​ക​ത്ത്​ ബേ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ഹെ​ലി​പാ​ഡി​ൽ​നി​ന്നാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ക. മ​ത്ര ക​ട​ലി​നു​മു​ക​ളി​ലും ഖ​ന്താ​ബ്​ അ​ട​ക്കം മ​സ്​​ക​ത്തി​​െൻറ മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ മു​ക​ളി​ലൂ​ടെ​യും ഹെ​ലി​കോ​പ്​​ട​ർ പ​റ​ക്കും.

ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഹെ​ലി​പാ​ഡി​ലേ​ക്കും തി​രി​ച്ചും വാ​ഹ​ന​സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും. മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും മ​സ്​​ക​ത്ത്​ ബേ​യി​ലും ഒ​രു​ക്കി​യി​ട്ടു​ള്ള ഹെ​ലി​പാ​ഡ്​ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ച​ര​ക്കു​ഗ​താ​ഗ​തം, ടൂ​റി​സം അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ന്ന രീ​തി​യി​ൽ ചാ​ർ​േ​ട്ട​ഡ്​ സൗ​ക​ര്യ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും ത​ങ്ങ​ൾ ഒ​രു​ക്ക​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ ഹെ​ലി​കോ​പ്​​ട​ർ ല​ഭി​ക്കും. ഇ​ത്​ എ​ട്ടു​പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന​താ​ണ്. ഇ​ത്​ വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടും. ഒ​മാ​ന്​ അ​ക​ത്തും പു​റ​ത്തേ​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി​യാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി ശ​ർ​ഖി​യ ഏ​വി​യേ​ഷ​ന്​ ന​ൽ​കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuscuit
News Summary - muscuit-oman-gulf news
Next Story