Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2019 2:37 AM GMT Updated On
date_range 2019-12-17T08:07:23+05:30മസ്കത്ത് വിമാനത്താവളത്തിൽ ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം ഏർപ്പെടുത്തി. ഒമാൻ എയർപോർട്സ് റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെയാണ് ഏറ്റവും നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംവിധാനമൊരുക്കിയത്. സർക്കാർ സംവിധാനങ്ങൾ സ്മാർട്ടാകുന്നതിെൻറ ഭാഗമായാണിത്. ഇ-സെക്യൂരിറ്റി പാസിങ് സംവിധാനം യാഥാർഥ്യമായതോടെ സുരക്ഷ പരിശോധനകളും മറ്റു നടപടിക്രമങ്ങളും എളുപ്പത്തിൽ പൂർത്തിയാക്കാനാവും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയുൾപ്പെടെ നടപടികൾ കുറ്റമറ്റതാക്കാനും ഉപഭോക്താക്കൾക്ക് അധികം കാത്തിരിപ്പില്ലാതെ തന്നെ നടപടികൾ പൂർത്തിയാക്കാനും ഇതുവഴി സാധ്യമാകും.
Next Story