ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മസ്കത്ത് കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ
text_fields
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംസാരിക്കുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് സോഷ്യൽ ഇഫ്താർ സംഘടിപ്പിച്ചു. മസ്കത്ത് സുന്നി സെന്റർ മദ്റസ പരിസരത്തുനടന്ന പരിപാടിയിൽ 2000ലധികം ആളുകൾ പങ്കെടുത്തു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യ അതിഥിയായി.
മസ്കത്ത് കെ.എം.സി.സിക്ക് കീഴിലുള്ള 33 ഏരിയാ കമ്മിറ്റിയിലെയും അംഗങ്ങൾ, ഇന്ത്യൻ സ്കൂൾ ഒമാൻ ചെയർമാൻ ഡോക്ടർ ശിവകുമാർ മാണിക്യം, വൈസ് ചെയർമാൻ സൈദ് സൽമാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ജോയിന്റ് ജനറൽ സെക്രട്ടറി സുഹൈൽ ഖാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമവിഭാഗം സെക്രട്ടറി പി.ടി.കെ. ഷമീർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിങ് കോകൺവീനർ സിദ്ധിഖ് ഹസൻ, എസ്.എൻ.ഡി.പി യോഗം ഒമാൻ കൺവീനർ ജ. രാജേഷ്, ചെയർമാൻ എൽ. രാജേന്ദ്രൻ, മസ്കത്ത് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, ജനറൽ സെക്രട്ടറി ഷാജുദ്ദീൻ, നയതന്ത്ര പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, മത പുരോഹിതർ, മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള നിരവധി വ്യക്തിത്വങ്ങൾ സംബന്ധിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അഹമ്മദ് റഈസ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ഇഫ്താർ കമ്മറ്റി ചെയർമാൻ നൗഷാദ് കാക്കേരി, കൺവീനർ അഷറഫ് കിണവക്കൽ തുടങ്ങി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി ഭാരവാഹികൾ ഇഫ്താറിന് നേതൃത്വം നൽകി. വളണ്ടിയർ ക്യാപ്റ്റൻ താജുദ്ദീന്റെ നേതൃത്വത്തിൽ നൂറിലധികം വളണ്ടിയർമാരാണ് സേവനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.