പുതിയ മസ്കത്ത് വിമാനത്താവള ടെർമിനലിെൻറ പ്രവർത്തനക്ഷമതാ പരിശോധന വിജയകരം
text_fieldsമസ്കത്ത്: പുതിയ മസ്കത്ത് വിമാനത്താവള ടെർമിനലിെൻറ നിർമാണ ജോലികൾ അവസാനഘട്ടത്തിലേക്ക് കടന്നു. പല ഘട്ടങ്ങളിലും മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം യാത്രികർക്കായുള്ള സൗകര്യങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന വിജയകരമായി നടന്നു. എൺപതോളം പേരാണ് പരിശോധനയിൽ പെങ്കടുത്തത്.
പാസഞ്ചർ ടെർമിനലിെൻറയും സാേങ്കതിക സംവിധാനങ്ങളുടെയും പരിശോധനയാണ് നടന്നതെന്ന് വിമാനത്താവള പ്രൊജക്ടിെൻറ മേൽനോട്ട ചുമതലയുള്ള കമ്മിറ്റിയിലെ അംഗം എൻജിനീയർ സാലിം ബിൻ സാദ് അൽ ഹർബി പറഞ്ഞു. ഇൗ വർഷം അവസാനത്തോടെ തന്നെ എയർപോർട്ട് തുറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് അൽ ഹർബി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
