മസ്കത്ത് വെളിയംകോട് വെൽഫെയർ കമ്മിറ്റി ഭാരവാഹികൾ
text_fieldsവെളിയങ്കോട് വെൽഫെയർ കമ്മിറ്റി ഭാരവാഹികൾ
മസ്കത്ത്: 1978ൽ സ്ഥാപിതമായ മസ്കത്ത് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ ജനറൽ ബോഡി റൂവി അൽ ഫയലാക്ക് റസ്റ്റാറന്റിൽ നടന്നു. മുസ്തഫ റഹ്മാനി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് റഫീഖ് അധ്യക്ഷതവഹിച്ചു. അബ്ദുൽ ഹക്കീം മുസ്ലിയാർ കൊല്ലങ്കോട് പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി നാസർ സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി മനാഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.എച്ച്. റഷീദ് (പ്രസി), അഷ്റഫ് ലക്കി (ജന. സെക്ര), പി.വി. നാസർ (വൈ. പ്രസി) അബ്ദുൽ മനാഫ് (ജോ. സെക്ര), അബ്ദുൽ ജബ്ബാർ (ട്രഷ.), ടി.വി.സി. അനീഷ്, ശരീഫ് സി.കെ. അര്മാൻ, മുഹമ്മദാലി സുഹാർ, റസാഖ് പൊന്തുവീട്ടിൽ, ഷാഫി മേനോത്ത്, റിയാസ് കണിയാംപറമ്പിൽ (എക്സി. അംഗങ്ങൾ), അഷ്റഫ് പകിടയിൽ (രക്ഷാ).

