Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ നിന്ന്​ 200...

സലാലയിൽ നിന്ന്​ 200 കിലോമീറ്റർ അകലെ ന്യൂനമർദം ശക്​തിയാർജിച്ചു

text_fields
bookmark_border
സലാലയിൽ നിന്ന്​ 200 കിലോമീറ്റർ അകലെ ന്യൂനമർദം ശക്​തിയാർജിച്ചു
cancel

മസ്​കത്ത്​: അറബിക്കടലിൽ സൊക്കോത്ര ദ്വീപിന്​ സമീപം രൂപം കൊണ്ട ന്യൂനമർദം ശക്​തിയാർജിച്ച്​ തീവ്ര ന്യൂനമർദമായി മാറിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. സലാല തീരത്ത്​ നിന്ന്​ 200 കിലോമീറ്റർ അകലെയാണ്​ തീവ്ര ന്യൂനമർദത്തി​​െൻറ സ്​ഥാനമെന്ന്​ വ്യാഴാഴ്​ച പ​ുറപ്പെടുവിച്ച മ​ുന്നറിയിപ്പ്​ സന്ദേശത്തിൽ അതോറിറ്റി അറിയിച്ചു. 

കേന്ദ്രഭാഗത്തെ കാറ്റിന്​ മണിക്കൂറിൽ 30 മുതൽ 45 കിലോമീറ്റർ വരെയാണ്​ വേഗത. അടുത്ത 48 മണിക്കൂർ സമയം ദോഫാർ തീരത്തേക്കായിരിക്കും തീവ്ര ന്യൂനമർദത്തി​​െൻറ സഞ്ചാര ഗതി. ഞായറാഴ്​ച വരെ ഇടിയുടെയും കാറ്റി​​െൻറയും അകമ്പടിയോടെയുള്ള കനത്ത മഴ തുടരും. കാറ്റ്​ വെള്ളിയാഴ്​ച വൈകുന്നേരത്തോടെ ശക്​തമാകാൻ സാധ്യതയുണ്ട്​.

ശക്​തമായ കാറ്റി​​െൻറ ഫലമായി അൽ വുസ്​തയുടെ മരുഭൂമി പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ട്​. മഴയും ശക്​തമാകാൻ സാധ്യതയുണ്ട്​.  അമ്പത്​ മുതൽ 90 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ്​ സാധ്യത. വെള്ളപ്പൊക്കത്തിന്​ ഒപ്പം ദൂരകാഴ്​ച കുറയാനും സാധ്യതയുണ്ട്​. കടൽ പ്രക്ഷുബ്​ധമായിരിക്കുമെന്നും മുന്നറിയിപ്പ്​ സന്ദേശത്തിൽ പറയുന്നു. തിരമാലകൾ നാലുമീറ്റർ ഉയരാനുമിടയുണ്ട്​. 

ബുധനാഴ്​ച വൈകുന്നേരം മുതലാണ്​ ന്യൂനമർദത്തി​​െൻറ ഫലമായി ദോഫാർ ഗവർണറേറ്റിൽ മഴ ലഭിച്ചത്​. വ്യാഴാഴ്​ച ഉച്ചവരെയുള്ള കണക്കനുസരിച്ച്​ മിർബാത്തിലാണ്​ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്​. 37 മില്ലീമീറ്റർ മഴയാണ്​ ഇവിടെ ലഭിച്ചത്​. ഖൈറൂൻ ഹൈരിതി-32.8 മി.മീറ്റർ, തഖാ- 23.4 മി.മീറ്റർ, സലാല-20 മി.മീറ്റർ, സദാ-10 മി.മീറ്റർ, ദൽഖൂത്ത്​- 4.4 മി.മീറ്റർ എന്നിങ്ങനെയാണ്​ മറ്റിടങ്ങളിൽ ലഭിച്ച മഴ. 
തഖാ, മിർബാത്ത്​, സലാല പോർട്ട്​, ഷലീം, ഹലാനിയാത്ത്​ ​െഎലൻറ്​ തുടങ്ങിയ സ്​ഥലങ്ങളിൽ ​കൊടുങ്കാറ്റ്​ മുന്നറിയിപ്പും നൽകിയിട്ടുണ്ട്​.

ജാഗ്രത പാലിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകളിൽ നിന്ന്​ പുറത്തിറങ്ങരു​െതന്നും കൊടുങ്കാറ്റും മഴയുമുള്ള സമയങ്ങളിൽ വാദികൾ മുറിച്ചുകടക്കരുതെന്നും ജാഗ്രതാ സന്ദേശത്തിൽ അറിയിച്ചു.  സലാല നഗരത്തിൽ ബുധനാഴ്​ച രാത്രി മഴ പെയ്തതിനാൽ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscatmalayalam news
News Summary - muscat update
Next Story