Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്ത്​-തിരുവനന്തപുരം വിമാനം വൈകി; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
വിമാനം 12 മണിക്കൂർ വൈകുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​​
Air India Express Al Ain -Kozhikode flight
cancel

മസ്കത്ത്​: തിങ്കളാഴ്ച ഉച്ചക്ക്​ 1.50ന്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനം പുറപ്പെട്ടില്ല. 12മണിക്കൂർ വൈകി രാത്രി ഒരു മണിക്ക്​​ പുറപ്പെടുമെന്നാണ്​ യാത്രക്കാർക്ക്​ അറിയിപ്പ്​ ലഭിച്ചിരിക്കുന്നത്​. നേരത്തെ അധികൃതർ വിമാനം വൈകുന്നത്​ സംബന്ധിച്ച്​ യാത്രക്കാർക്ക്​ വിവരമൊന്നും നൽകിയില്ലെന്നും വിമാനത്താവളത്തിൽ എത്തിയ ശേഷം കൗണ്ടറിൽ നിന്നാണ്​ ഇക്കാര്യം അറിഞ്ഞതെന്നും യാത്രക്കാരനായ ജിബിൻ ജോസ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

വിമാനത്താവളത്തിലെ സൂചനാ ബോർഡുകളിലോ ഓൺലൈനിൽ ടിക്കറ്റ്​ സ്റ്റാറ്റസ്​ നോക്കിയപ്പോഴോ സമയമാറ്റത്തെ കുറിച്ച്​ സൂചനയില്ലായിരുന്നുവെന്നും കൃത്യസമയത്ത്​ പുറപ്പെടുമെന്ന ധാരണയിൽ എത്തിയ കുടുംബങ്ങൾ അടക്കമുള്ളവർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട സാഹചര്യമാണെന്നും യാത്രക്കാർ പറഞ്ഞു.

സാങ്കേതിക തകരാറ് മൂലമാണ് വിമാനം വൈകുന്നതെന്നാണ്​ അധികൃതരുടെ വിശദീകരണം. സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന യാത്രക്കാർ മുന്നറിയിപ്പില്ലാതെ യാത്ര മുടങ്ങിയതിനാല്‍ ദുരിതത്തിലായി. എയർഇന്ത്യ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഫോൺ പോലും എടുക്കുന്നില്ലെന്നും യാത്രക്കാരനായ ജിബിന്‍ പറയുന്നു. പ്രതിഷേധിച്ചതോടെ താൽകാലിക താമസ സൗകര്യം ചെയ്തു കൊടുത്തതായി യാത്രക്കാര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat-Thiruvananthapuram flight delayed
Next Story