മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് ലീഗ്; എം.സി.സി ഇലവൻ സുവൈഖ്, റാപ്റ്റേഴ്സ് വുമൺ ജേതാക്കൾ
text_fieldsമസ്കത്ത് ടെന്നിസ് ക്രിക്കറ്റ് ലീഗ് ഇൻഡോർ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ പുരഷവിഭാഗത്തിൽ ജേതാക്കളായ എം.സി.സി ഇലവൻ സുവൈഖ്
മസ്കത്ത്: സ്പോർട്സ് സ്പാർക്ക് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് ലീഗ് ഇൻഡോർ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ഒമാൻ കൺവെൻഷൻ സെന്ററിൽ സമാപിച്ചു. പുരുഷ വിഭാഗത്തിൽ എം.സി.സി ഇലവൻ സുവൈഖും വനിത വിഭാഗത്തിൽ റാപ്റ്റേഴ്സ് വുമണും വിജയകിരീടം ചൂടി. ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ജതിന്ദർ സിങ്, ഒമാൻ വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ പ്രിയങ്ക മെൻഡോൻസ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിജയികൾക്കും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കും ട്രോഫികൾ, സമ്മാനത്തുക, വ്യക്തിഗത അവാർഡുകൾ ഇരുവരും നൽകി ആദരിച്ചു.
വനിത വിഭാഗത്തിൽ ജേതാക്കളായ റാപ്റ്റേഴ്സ് വുമൺ
പുരുഷൻമാരുടെ ഇൻഡോർ ബോക്സ് ക്രിക്കറ്റ് ലീഗിൽ 32 ടീമുകളായിരുന്നു മാറ്റുരച്ചിരുന്നത്. ഇ.എൽ ക്ലാസക്കോ ആണ് റണ്ണർ അപ്പ്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി രണാ താഹ അലി (എം.സി.സി ഇലവൻ സുവൈഖ്), മികച്ച ബാറ്ററായി തൈമൂർ അലി (ഗ്രീൻ സ്റ്റാർ) ബൗളറായി വിജേഷിനെയും (ബ്രാവോസ് ഇലവൺ) തിരഞ്ഞെടുത്തു. വനിതകളുടെ ഇൻഡോർ ബോക്സ് ക്രിക്കറ്റിന്റെ ആദ്യ പതിപ്പിൽ എട്ടു ടീമുകളാണ് പങ്കെടുത്തത്. ഐ.എസ്.സി-എം.കെ. ഡബ്ല്യു റണ്ണറപ്പായി. ടൂർണമെന്റിലെ മികച്ച കളിക്കാരിയായി ഫിസ ജാവേദ്, മികച്ച ബാറ്ററായി നിത്യ ജോഷി, ബൗളറായി നിത്യ ജോഷയെയും (മൂവരും റാപ്റ്റേഴ്സ് വുമൺ) തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

