മസ്കത്ത് ടെന്നിസ് ബാൾ ക്രിക്കറ്റ് ലീഗ്: കൂള്‍ കാര്‍ ടീം ജേതാക്കൾ
text_fieldsമസ്കത്ത് ടെന്നിസ് ബാൾ ക്രിക്കറ്റ് ലീഗിന്റെ (എം.ടി.സി.എൽ) മൂന്നാം പതിപ്പിൽ ജേതാക്കളായ കൂള്‍ കാര്‍ ടീം
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മസ്കത്ത് ടെന്നിസ് ബാൾ ക്രിക്കറ്റ് ലീഗിന്റെ (എം.ടി.സി.എൽ) മൂന്നാം പതിപ്പിൽ കൂള്‍ കാര്‍ ടീം ജേതാക്കളായി. മിസ്ഫ ഗ്രൗണ്ടിൽ നടന്ന കലാശക്കളിയിൽ അബ്ദാസ് ക്രിക്കറ്റ് ടീമിനെ അഞ്ചു റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കൂള്‍ കാര്‍ 16ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. ഷഹീര്‍ 23, ജിബിന്‍ 27, ഷബീര്‍ 32, നസീര്‍ 34 എന്നിവരാണ് കൂള്‍ കാറിനു വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത്. അബ്ദാസിനുവേണ്ടി ദീപക്, ഷാഹില്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകൾ എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അബ്ദാസിന് 165 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ദീപക് 40, ഇക്ബാല്‍ 35, ദീപക് 40, ഷാഹില്‍ 22, സോമു17 എന്നിവര്‍ പൊരുതിനോക്കിയെങ്കിലും അവസാന ഓവാറിൽ കളി കൈവിട്ടുപോകുകയായിരുന്നു.
അവസാന ഓവറില്‍ വിജയിക്കാനായി 13 റൺസായിരുന്നു ആവശ്യം. ജുനൈദ് എറിഞ്ഞ അവസാന ഓവറിൽ ഏഴു റണ്‍സ് മാത്രം നല്കി കൂൾ കാറിന് വിജയം നേടിക്കൊടുത്തു ഫൈനൽ മത്സരം കാണാന്‍ കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ തടിച്ചു കൂടിയിരുന്നു. ക്രിക്കറ്റ് മത്സരങ്ങളും അതിനോടനുബന്ധിച്ച് ആകര്‍ഷകമായ നിരവധി പരിപാടികളും വരും മാസങ്ങളിൽ നടത്തുമെന്ന് എം.ടി.സി.എൽ കമ്മിറ്റി ഭാരവാഹികളായ ഷഹീര്‍ അഹ്മദ്, മുഹമ്മദ് റാഫി, അനുരാജ് രാജന്, ലിജു മേമന എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

