സി.ബി.എസ്.ഇ; വിജയത്തിളക്കത്തിൽ മസ്കത്ത്, സൂർ, നിസ്വ, വാദി കബീർ ഇന്ത്യൻ സ്കൂളുകൾ
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികവുറ്റ വിജയവുമായി മസ്കത്ത് ഇന്ത്യൻ സ്കൂൾ. ആകെ 555 വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്. 20 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ വൺ സ്കോർ നേടി. ശരാശരി 81.31ശതമാനത്തിന് മുകളിലാണ് ഓരോ വിദ്യാർഥികളും സ്കോർ ചെയ്തിരിക്കുന്നത്.
സ്കൂൾ ടോപ്പർമാർ: ഗൗതം രാധാകൃഷ്ണൻ, ശൗര്യ സരസ്വത്, ശ്ലോക് ജോഷി (98.6), അശ്വതി രാജ് (98.4 ശതമാനം), ദിയ മെഹ്നാസ് ജാസ്മിൻ (98.2 ശതമാനം). വിവിധ വിഷയങ്ങളിൽ നൂറു ശതമാനം മാർക്ക് നേടിയവർ: മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ്- സുബ്രമണി മനോഹരൻ, ദിയ മെഹനാസ് ജാസ്മിൻ, ദിയ അനിൽകുമാർ നായർ, സംസ്കൃതം- അക്ഷത് ഡാങ്, ശാസ്ത്രം- ശൗര്യ സരസ്വത്, സയ്യിദ മെഹ്റിൻ നുസ്രതി, ശിഖ സനീഷ്, ഫ്രഞ്ച്- സർവ്വേഷ് സെന്തിൽകുമാർ, സുബ്രമണി മനോഹരൻ, വിഷ്ണു ധീരജ് റെഡ്ഡി, അഭിഗ്ന സന്ധ, കാവ്യപ്രീത് കൗർ, ശ്രേയപ്രീത് കൗർ, ശ്രേയപ്രിഗ വിൻ, വൈരൃലവി സൂദ്, വൈരൂർ പച്ചെക്കോ, നിവേദിത ശ്രീഗിത് നായർ, ശൗര്യ സരസ്വത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- അമീൻ ബിൻ ഇഷ്തിയാക് വാനി, ദാനിയ തരണം, മൈഷ കരീം, അനന്യ പറയാദിൽ ശ്രീജേഷ്, മുകേഷ്കുമാർ വിജയകുമ, എ. വിഷ്ണു ധീരജ് റെഡ്ഡി മറെഡ്ഡി, അജിത് കുന്നത്തുള്ളി, നിഷിത കിന്റ്ലി, രമണ സെന്തിൽ മോഹൻ, ഹസീം രാകുമാൻ അലി, കാർത്തിഗൈ ചെൽവി ആനന്ദ് കുമാർ, രുത്വിക കുറുപ്പതി, ശ്രേയ സൂദ്, അനിരുദ്ധ് കുമാർ സുന്ദർ, അന്ന റോസ് ജോസഫ് പുളിക്കത്തറ, അഥർവ് ബൻസാൽ, ഗുർജപ് സിംഗ് ധനോവ, റിയ ജെപ്രിസൺ, സോന സന്തോഷ്, ശൗര്യ സരസ്വത്, ശിഖ സനീഷ് , മലയാളം-അശ്വതി രാജ്, സോന സന്തോഷ്, ജെസ്വിൻ തുണ്ടിൽ ജോൺ, അറബിക്-റൈഷ് മുർതാസ റാഷിദ്, യുസ്റ അയ്മാൻ പുന്നക്കി, ബൽസം മുഹമ്മദ് അൽറാദി അലി വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഗൗതം രാധാകൃഷ്ണൻ (സോഷ്യൽ സയൻസ്), ബാൽസം മുഹമ്മദ് അൽറാദി അലി (മാത്തമാറ്റിക്സ് ബേസിക്ക്); അശ്വതി രാജ് (ഇംഗ്ലീഷ് കമ്യുണിക്കേറ്റീവ്), പ്രീതിക കിഷോർ കുമാർ (ഹിന്ദി കോഴ്സ് ബി) മുഹമ്മദ് അഖിബ് ബിൻ ഫൈസൽ (പെയിന്റിങ്) ദേവദത്തൻ കാട്ടൂർ വടക്കുംമുറി ബിജു (ഇംഗ്ലീഷ് ലാങ്വേജ് ആൻഡ് ലിറ്ററേച്ചർ), അജ്മൽ അൻസാരി (ഫിസിക്കൽ ആക്ടിവിറ്റി ട്രെയിനർ). ആഭ ഗിരീഷ് ദേശ്പാണ്ഡെ (ഹോം സയൻസ്), ആയുഷ് സന്ദേശ് കദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്), ആബ ഗിരീഷ് ദേശ്പാണ്ഡെ (എലമെന്റ്സ് ഓഫ് ബിസിനസ്).
മസ്കത്ത്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിലും മിന്നും വിജയം ഇന്ത്യൻ സ്കൂൾ മസ്കത്ത് സ്വന്തമാക്കി. പരീക്ഷ എഴുതിയ 409 വിദ്യാർഥികളിൽ 32.6ശതമാനം പേർക്ക് മൊത്തത്തിൽ എ വൺ ഗ്രേഡ് ലഭിച്ചു. ശരാശരി 83.2 ശതമാനത്തിന് മുകളിലാണ് ഓരോ വിദ്യാർഥികളും സ്കോർ ചെയ്തിരിക്കുന്നത്. കൊമേഴ്സ് വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന ശരാശരി -83.2 ശതമാനം. സയൻസ് വിഭാഗത്തിൽ 82.6 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 80 ശതമാനവുമാണ് ശരാശരി മാർക്ക്.
സയൻസ് വിഭാഗത്തിലെ ടോപ്പർമാർ: സുനീത് ലതീഷ് റോഹ്റ (97.2 ശതമാനം), റാം മാധവ് ശ്രീകുമാർ, സ്തുതി ജിതേന്ദ്രകുമാർ പ്രജാപതി (97 ശതമാനം), ആരാധന സിങ്, ആസാഫ് സാമുവൽ, ശ്രീനിധി ചന്ദ്രബോസ്. കൊമേഴ്സ് വിഭാഗത്തിലെ ടോപ്പർമാർ: സാങ്വി ആനന്ദ് (97.8ശതമാനം) , ആദിത്യ രാജ (96 ശതമാനം),ആരവ് ക്ലെറൻസ് ഫെർണാണ്ടസ് (95.6 ശതാനം). ഹ്യുമാനിറ്റീസ്: കെയുരി പ്രശാന്ത് ബുരാൻപൂർ (97.8ശതമാനം), ആര്യ ഗിരീഷ് നായർ (96.4ശതമാനം), ദർശിനി സതീഷ്കുമാർ (93.6ശതമാനം).
വിവിധ വിഷയങ്ങളിൽ നൂറു ശതമാനം മാർക്ക് നേടിയവർ: സ്തുതി ജിതേന്ദ്രകുമാർ പ്രജാപതി (മാത്തമാറ്റിക്സ്), നുഹ ഷാനവാസ്, (കെമിസ്ട്രി),സുനീത് ലതീഷ് റോഹ്റ, പ്രണവ് ആർ കുറുപ്പ്, മഹീക മഹന്ത ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), അലൻ ജോസഫ് നിബു, ജപ്നൂർ സിങ്ങ്(. എഞ്ചിനീയറിങ് ഡ്രോയിങ്), സേജൽ കേതൻ ലാഡ്, കെയൂരി പ്രശാന്ത് ബുരൻപൂർ, കൃതി യലാംഗി, നസിമ ഖാതുൻ നാസിമുദ്ദീൻ സെയ്ഖ്, ഗുൻഗുൻ ഗുർനാനി, ശിവാനന്ദ അക്ലാരി, അക്ഷര വേണു, പ്രണവി ശ്രീധരൻ(. പെയിന്റിങ്), ദിവ്യ ജിഗ്നേഷ് കുമാർ ഗോഹിൽ, ഗൗരി അശോകൻ മേനോൻ, കനിഷ്ക, ആകംഷ ബിന്ദു (സ്കൾപ്ചർ), സോഹ്യ സുൽത്താന, കെയൂരി പ്രശാന്ത് ബുരൻപൂർ, ആര്യ ഗിരീഷ് നായർ (മാർക്കറ്റിങ്). വിവിധ വിഷയങ്ങളിൽ ഉന്നത മാർക്ക് സ്വന്തമാക്കിയവർ:
ജിതേന്ദ്രകുമാർ പ്രജാപതി, സാങ്വി ആനന്ദ്, ആരവ് ക്ലാരൻസ് ഫെർണാണ്ടസ്, ജോയൽ ജോർജ് (ഇംഗ്ലീഷ്), സുനീത് ലതീഷ് റോഹ്റ, രാം മാധവ് ശ്രീകുമാർ, സ്തുതി ജിതേന്ദ്രകുമാർ പ്രജാപതി, ആരാധന സിങ്, ആസാഫ് സാമുവൽ, ആയുഷ് അനിൽ ദേശ്പാണ്ഡെ, അലൻ ജോസഫ് നിബു, സച്ചീ തൃഷ അശോക, ലേഖ സുബ്ബയ്യ കണ്ണബിര (ഫിസിക്സ്), ശ്രീനിധി ചന്ദ്രബോസ്, എയ്ഞ്ചൽ ഇമാനുവൽ, മറിയം മുഹമ്മദ് ഷെയ്ഖ്(ബയോളജി), ആരാധന സിങ്, തനുശ്രീ സിരുമുഖൈ വിജയമുനിരാജ് ( കമ്പ്യൂട്ടർ സയൻസ്), ക്രിസ്റ്റീന സാഗരിക വിൻസ്റ്റൺ ഗുമിറെഡ്ഡി (സോഷ്യോളജി), കേയൂരി പ്രശാന്ത് ബുരാൻപൂർ (ബിസിനസ് അഡ്മിനിസ്ട്രേഷൻ), മുഹമ്മദ് ദുൽനൂൺ ലിറാർ, ഡോണ മനോജ് (എന്റർപ്രണർഷിപ്പ്), ആരവ് ക്ലെറൻസ് ഫെറാണ്ടസ്, റെമി ഷാബു, മന്നാസ് വത്രാന (ബിസിനസ് സ്റ്റഡീസ്), സാങ്വി ആനന്ദ്, അമിത് ജേക്കബ് മാത്യു, ഹാസിനി മേട്ടുപ്പള്ളി, സേജൽ കേതൻ ലാഡ് എന്നിവർ(അക്കൗണ്ടൻസി), അക്ഷിത് രവീന്ദ്രൻ പൊന്നാഥ് (ഇൻഫോർമാറ്റിക്സ് പ്രാക്ടീസ്), സാങ്വി ആനന്ദ്, ആദിത്യ രാജ, ജോയൽ മാത്യു രൂപേഷ് (. അപ്ലൈഡ് മാത്തമാറ്റിക്സ്), സാങ്വി ആനന്ദ്, അമിത് ജേക്കബ് മാത്യു, സഞ്ജന വൈദ്യനാഥൻ എന്നിവർ (സാമ്പത്തിക ശാസ്ത്ര, ദിയ റെജി (സൈക്കോളജി, സോഹ്യ സുൽത്താന (ഇൻഫർമേഷൻ ടെക്നോളജി), ലിയാൻഡോ റെയ്നർ (ഫിസിക്കൽ എജുക്കേഷൻ).
മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർഥികളെ ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. ജി.ആർ. കിരൺ അഭിനന്ദിച്ചു. വിജയത്തിലൂടെ മികച്ച വിജയത്തിലൂടെ സ്കൂളിന്റെ സൽപേര് ഉയർത്തിയ കൂട്ടായ്മയ്ക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചു. കഠിനാധ്വാനത്തിനും ദൃഢനിശ്ചയത്തിന്റെയും ഫലമായി മികച്ച വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ രാകേഷ് ജോഷി നന്ദി അറിയിച്ചു.
മസ്കത്ത്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയവുമായി ഇന്ത്യൻ സ്കൂൾ വാദി കബീർ (ഐ.എസ്.ഡബ്ല്യു.കെ). പത്താം ക്ലാസിൽ 349 വിദ്യാർഥികളും പന്ത്രണ്ടാം ക്ലാസിൽ 272 പേരും ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. പന്ത്രണ്ടാം ക്ലാസ് സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ നിരവധി വിദ്യാർഥികൾ കോർ വിഷയങ്ങളിൽ നൂറുശതമാനവും ഡിസ്റ്റിങ്ഷനും അതിനു മുകളിലും നേടി.
സക്കീന ജരിവാല (98.4ശതമാനം), അമൻ ഇക്ബാൽ (97.4 ശതമാനം), തരൺജോത് കൗർ (97.2 ശതമാനം), പൂർവ വിമൽ ((97.2 ശതമാനം) എന്നിവർ സ്കൂൾതല ടോപ്പർമാരായി. സയൻസ് ടോപ്പർമാർ: അമൻ ഇക്ബാൽ (97.4 ശതമാനം), നിനാദ് രാഘവേന്ദ്രഭായ് ജോഷി (96.8 ശതമാനം), അംഗത് വിനോദ് കുമാർ (96.6ശതമാനം), കൊമേഴ്സ് ടോപ്പർമാർ: തരൻഞ്ചോത് കൗർ ( 97.2 ശതമാനം), പൂർവ വിമൽ കക്കാട് ( 97.2 ശതമാനം), സിരി വെങ്കടേഷ് (96.6 ശതമാനം), വിനോദ് സാങ്താനി, പ്രയാഗ് കുനാൽ ഗജേര, മാളവിക സന്തോഷ് (96.4 ശതമാനം), ഹ്യുമാനിറ്റീസ് ടോപ്പർമാർ: സക്കീന ജരിവാല (98.4ശതമാനം), റിദ ഫാത്തിമ( 87.2 ശതമാനം), അനിസ് ജാൻജിഡ് (84.2ശതമാനം). വിവിധ വിഷയങ്ങളിൽ നൂറു ശതമാനം മാർക്ക് നേടിയവർ: അക്കൗണ്ടൻസി -തർഞ്ജോട്ട് കൗർ, ഗ്രാഷ കേതൻ കുമാർ സുതാർ, കെമിസ്ട്രി - അമൻ ഇക്ബാൽ, അംഗത്ത് വിനോദ് കുമാർ, എന്റർപ്രണർഷിപ്പ് -സക്കീന ജരിവാല, സൈക്കോളജി -സക്കീന ജരിവാല, മറിയം മുബിനുൽ ഹഖ് ഷെയ്ഖ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസ് - അലൻ പുതുക്കല്ലേൽ ജിജു. വിവിധ വിഷയങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ: ഇംഗ്ലീഷ് - ടാർൺജോട്ട് കൗർ, ഭൗതികശാസ്ത്രം - നിനാദ് രാഘവേന്ദ്രഭായ് ജോഷി, ബിസിനസ് സ്റ്റഡീസ് - അലി അസ്ഗർ മുഹമ്മദ് റാസ ഗീവാല, മാളവിക സന്തോഷ്, റൈഹാൻ ജിയാസ്, കമ്പ്യൂട്ടർ സയൻസ് -അമൻ ഇക്ബാൽ, ആര്യൻ മനീഷ് ജാംഗീർ, മാർക്കറ്റിങ് - സക്കീന ജരിവാല , റെനെസ്സ വാൾഡർ, ഗണിതം - നിനാദ് രാഘവേന്ദ്രഭായ് ജോഷി, പൂർവ വിമൽ, എൻജിനീയറിങ് ഗ്രാഫിക്സ് - ദക്ഷ സമ്പത്ത്, വിവേക് എസ്. ദേവൻ, സോഷ്യോളജി - സക്കീന ജരിവാല, സാമ്പത്തികശാസ്ത്രം - പൂർവ വി. കക്കാട്, തർഞ്ജോട്ട് കൗർ, മാളവിക സന്തോഷ്, ഫിസിക്കൽ എജുക്കേഷൻ -ഫാത്തിമ മുസാഫർ ദബോൽക്കർ, ജീവശാസ്ത്രം - ജെസിക്ക ഇ. ഫ്രാൻസിസ്, തൻവി ആർ. ജോഗ്, അന്യ മിശ്ര, ദിയ എസ്. വിക്ടർ, ഐഷാ അലി.
പത്താം ക്ലാസിൽ ശാശ്വത് സിങ് (98.8ശതമാനം), തന്മയ് യലമാർത്തി (98.4 ശതമാനം), ഷെവാനിക് മെഹ്റ 98.2(ശതമാനം) എന്നിവർ സ്കൂൾ തലത്തിൽ ഒന്നാമതെത്തി. വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയവർ: ഇംഗ്ലീഷ്- ജെയ്സി ബിജോയ്, ഗണിതം: ശാശ്വത് സിങ്, ഫ്രഞ്ച്: സ്വാനിക് മെഹ്റ, നസിഹ ഹുസൈനി, ജോയൽ സ്റ്റാൻലി, ഹോം സയൻസ്: സുമയ്യ റഹീമ, ആർട്ടിഫിഷൽ ഇന്റലിജൻസ്: ശാശ്വത് സി, തൻമയ യലമർത്തി, സ്വാനിക് മെഹ്റ, ആമിർ താരിഖ് യൂസഫ്, ജോയൽ സ്റ്റാൻലി എലുവത്തിങ്കൽ, ശ്രീലക്ഷ്മി വിവേക് പൈ, ഗ്രേസ് സൂസൻ ഷിബു, അലിസിയ റഹ്മാൻ, സുജ അൽത്താഫ് പട്ടേൽ, യാസ്മിന സീജോ, ഷോൺ തടത്തിൽ ഡാനിയേൽ, കനിഷ്ക അഡിൽ, നൂഷ്ക അഡിൽ, നൂഷ്ക, ഗെയ്ക്വാദ്, റിതിക മേനോൻ, തൻമയീ പബ്ബ, ആൻഡ്രിയ കെസിയ അനിൽ, മഹിക തിവാരി, ദേവ് നീൽ മേത്ത, സ്റ്റെവിൻ മാത്യു സൂരജ്, അഫ്രിൻ നസീർ, ദീപീന്ദർ മഹേശ്വരി, ശ്രീപ്രിയ പ്രശാന്ത്, കൃഷ്ണദേവ് മഹേഷ് പരിക്കൽ, അലീന ഖാൻ, മീനാക്ഷി കറുകയിൽ ദിവാകരൻ, മീനാക്ഷി കറുകയിൽ ദിവാകരൻ, സയീദ് അമീദ് ദിനുൽ ദിവാകരൻ. ഗണത്ര, സഹിൽ ഖാൻ പത്താൻ, മറിയം സിദ്ദിഖി, ഗൗരിനന്ദ സജിത്ത് ബാബു, ജൂഹി ജിഗ്നേഷ് ഷാ, അൻവേഷ അവസ്തി, അഭിഷേക് കുമാർ സിങ്. വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: സാമൂഹിക ശാസ്ത്രം- റിതിക മേനോൻ , തൻമയ യലമർത്തി, ശാസ്ത്രം: മുഹമ്മദ് റയാൻ, സുജ എ. പട്ടേൽ, ആൻ മരിയ ഫിലിപ്പ്, മലയാളം: ഗ്രേസ് സൂസൻ ഷിബു, എറിക് എ. എൽദോസ്, മാളവിക ജി. നായർ, മുഹമ്മദ് സിദ്ഹാൻ, ഹിന്ദി: ആരിസ് എസ്.കെ, ശാശ്വത് സിങ്, കനിഷ്ക് അറോറ, മഹിക തിവാരി, ഫിസിക്കൽ ആക്റ്റിവിറ്റി ട്രെയ്നർ: ആരവ് എസ്. പിള്ള, ഗോഡ്വിൻ വർഗീസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്: രോഹൻ കെ. റെജി, പെയിൻ്റിങ്: സുമയ്യ റഹീമ.
നിസ്വ: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ നിസ്വ ഇന്ത്യൻ സ്കൂളിന് നൂറുമേനി തിളക്കം. 83 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 17 കുട്ടികള്‍ക്ക് 90 ശതമാനം മാര്‍ക്ക് കിട്ടി. 24 കുട്ടികള്‍ 80 ശതമാനവും ബാക്കിയുള്ളവർ 60 ശതമാനത്തിന് മുകളിലും മാർക്ക് സ്വന്തമാക്കി. പത്താം ക്ലാസ് ടോപ്പർമാർ: ആന്റോ ബിജു , സഫിയ അരീജ ഹൈദര്‍( 95 ശതാനം), ഭാഗ്യ ലാല്‍ (94.8 ശതമാനം), ഫാത്തിമ ഹന്നത്( 93.6 ശതമാനം). ആന്റോ ബിജു , ജെന്ന ബിബിന്‍ എന്നിവർ മലയാളത്തിൽ മുഴുവൻ മാർക്ക് നേടി. വിവിധ വിഷയങ്ങളിൽ ഉന്നത മാർക്ക് നേടിയവർ: ഇംഗ്ലീഷ്-ഭാഗ്യ ലാല്‍, ഫാത്തിമ ഹന്നത്, ഹിന്ദി-സഫിയ അരീജ ഹൈദര്‍, അറബിക് -ഇഫ്ര ഫാത്തിമ, സ്റ്റാൻഡേർഡ് മാത് സ്- ജൂബല്‍ ജയ്സണ്‍, ബേസിക് മാത് സ്- അശ്വിന് മനോജ്, പ്രാന്തി ദാസ്, സോഷ്യൽ സയൻസ്- സഫിയ അരീജ ഹൈദര്‍, ജനറല്‍ സയൻസ് - ഫാത്തിമ ഹന്നത്, സംസ്കൃതം - ഷെന സതിയ ലിംസ്. മികച്ച വിജയം നേടിയ കുട്ടികളെ പ്രിൻസിപ്പൽ ശാന്തകുമാര്‍ ദസരി, സ്കൂൾ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഇസ്മയില്‍ ഇക്ബാല്‍, മറ്റു അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കള്‍ തുടങ്ങിയവർ അനുമോദിച്ചു.
നിസ്വ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും നിസ്വ ഇന്ത്യൻ സ്കൂൾ മികച്ച വിജയം നേടി. എഴുതിയവരിൽ 91 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസ് മാർക്കും അതിൽ 58 ശതമാനം ഡീസ്റ്റിങ്ഷൻ കിട്ടി. സയൻസ് ടോപ്പർമാർ: ശ്രീ സരയൂ അങ്കു(92.6 ശതമാനം), ലയ ഷിബു (91 ശതമാനം), ഇവാന് ക്രിസ്റ്റി ജോസഫ് ( 90.4 ശതമാനം), കോമേഴ്സ് ടോപ്പർമാർ: തനിഷ്ക ഗോയല്‍ (96.6ശതമാനം), ആര്യപ്രകാശ് ( 93.2 ശതമാനം), കാതറിന് സിന്ധ്യ (89.6 ശതമാനം). വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഇംഗ്ലീഷ് -ലയ ഷിബു,ഫിസിക്സ്- ശ്രീ സരയൂ അങ്കു, ആദം ഹസന് നേച്ചോളി, കെമിസ്ട്രി-അമാന്‍ഡ ശ്രീ ലാല്‍, മാത് സ്, ശ്രീ സരയൂ അങ്കു, ബയോളജി-അലീന ഷൈന്‍, ഇന്‍ഫോര്‍മാറ്റിക് പ്രാക്ടീസ്-ആദം ഹസന് നേച്ചോളി, അക്കൗണ്ടൻസി, ഇക്ണോമികസ്, മാത് സ്-തനിഷ്ക, ബിസിനസ് സ്റ്റഡീസ്, അപൈഡൈ് മാത് സ്- ഗോയല്ആര്യ പ്രകാശ് മികച്ച വിജയം നേടി തന്ന കുട്ടികളെ പ്രിൻസിപ്പൽ ശ്രീ ശാന്തകുമാര്‍ ദസരി , സ്കൂൾ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഇസ്മയില്‍ ഇക്ബാല്‍, മറ്റു അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ അനുമോദിച്ചു
സൂർ: സൂർ ഇന്ത്യൻ സ്കൂളിൽ ഈ വർഷം 60 വിദ്യാർഥികളായിരുന്നു പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നത്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത പരിശ്രമം വിദ്യാർഥികൾക്ക് മികച്ച വിജയം സായത്തമാക്കാൻ സാധിക്കുകയും ചെയ്തു.
60 വിദ്യാർഥികളിൽ 32 വിദ്യാർഥികൾ 75%ൽ കൂടുതൽ മാർക്ക് (ഡിസ്റ്റിംങ്ഷൻ) നേടി, 20 വിദ്യാർഥികൾ ഒരു കമ്പാർട്മെന്റിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്കും സ്വന്തമാക്കി.
സ്കൂൾതല ടോർപ്പർമാർ: മരിയ റൊമാനി റാഷിദ് (97.4ശതമാനം), ഫാത്തിമ മർവ, സാബിയ റഹ്മാൻ (95.2 ശതമാനം), ആര്യൻ ഭാട്ടിയ (95 ശതമാനം). നൂറു ശതമാനം മാർക്ക് നേടിയവർ: അറബിക്: മരിയ റൊമാനി റാഷിദ്, വിവിധ വിഷയങ്ങളിൽ ഉന്നതവിജയം നേടിയവർ:
ഇംഗ്ലീഷ്: മരിയ റൊമാനി റാഷിദ്, ഫാത്തിമ മർവ, ഹിന്ദി: ഭാട്ടിയ ആരോഹി അജയ്, ഗണിതശാസ്ത്രം: മരിയ റൊമാനി റാഷിദ്, ശാസ്ത്രം: ആര്യൻ ഭാട്ടിയ, മരിയ റൊമാനി റാഷിദ്, സാബിയ റഹ്മാൻ, സാമൂഹിക ശാസ്ത്രം: സാബിയ റഹ്മാൻ, മലയാളം: ഫാത്തിമ മർവ. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. എൽ. രാംകുമാർ , എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ എന്നിവർ നന്ദി അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ആകെ 45 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ഫലങ്ങൾ ഗണ്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചു. 30 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ സയൻസ് വിഭാഗത്തിൽ 21പേർ 75 ശതമാനത്തിൽ കൂടുതൽ സ്കോർ നേടി. ഒരു വിദ്യാർഥി ഒഴികെ ബാക്കിയുള്ളരെല്ലാം 60 ശതമാനത്തിൽ കൂടുതലും മാർക്ക് സ്വന്തമാക്കി. സയൻസ് വിഭാഗത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് സ്കൂൾ തലത്തിലും ടോർപ്പർമാരായിരിക്കുന്നത്. സയൻസ് വിഭാഗത്തിലെ ടോപ്പർമാർ: ശ്രീഹരി പ്രദീപ് ((96.2 ശതമാനം), ക്ഷേത്രജ്ഞ പരീഖ് (96 ശതമാനം),അമാൻ അമീൻ (94.2ശതമാനം). കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 15 വിദ്യാർഥികളിൽ അഞ്ചു പേർ 75 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. മറ്റു എല്ലാ വിദ്യാർഥികളും 50 ശതമാനത്തിന് മുകളിൽ മാർക്ക് സ്വന്തമാക്കി.
കൊമേഴ്സ് ടോപ്പർമാർ: മഹിയ ഷിൽ (88 ശതമാനം), ആലിയ സർദാർ ഇബ്രാഹിം (87.8ശതമാനം), ജിഫിൻ ഗിപ്സൺ (86.8 ശതമനം). വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഇംഗ്ലീഷ്-ശ്രീഹരി പ്രദീപ് , ഗണിതം-ക്ഷേത്രഗ്യ പരീഖ്, ഭൗതികശാസ്ത്രം: മാസ്റ്റ്. ക്ഷേത്രഗ്യ പരീഖ്, സതന്ത്രം-പ്രദീപ് , ജീവശാസ്ത്രം-സഫ്വാൻ പി.വി, കമ്പ്യൂട്ടർ സയൻസ്- ക്ഷേത്രാഗ്യ പരീഖ്, ശ്രീ ഹരി, ഹർഷിത ചൗധരി
ഫിസിക്കൽ എജുക്കേഷൻ: ഫെബ സൂസൻ ഷിബു, ബിസിനസ് സ്റ്റഡീസ്-മഹിയ ഷിൽ, ജിഫിൻ ജിപ്സൺ, സാമ്പത്തികശാസ്ത്രം: ജിഫിൻ ജിപ്സൺ,
അക്കൗണ്ടൻസി: ആലിയ സർദാർ ഇബ്രാഹിം. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. എൽ.രാംകുമാർ, എസ്.എം.സിയിലെ മറ്റു അംഗങ്ങൾ, പ്രിൻസിപ്പൽ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.