മസ്കത്ത് സുന്നി സെന്റർ വാർഷികാഘോഷം സമാപിച്ചു
text_fieldsമസ്കത്ത് സുന്നി സെന്റർ വാർഷികാഘോഷ സമാപനത്തിൽനിന്ന്
മസ്കത്ത്: മസ്കത്ത് സുന്നി സെന്ററിന്റെയും മൻബഉൽ ഹുദാ മദ്റസയുടെയും 43ാം വാർഷികാഘോഷം പ്രൗഢഗംഭീര പരിപാടികളോടെ സമാപിച്ചു. പൊതു സമ്മേളനം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷതവഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗൾഫാർ പി.മുഹമ്മദലി, റയീസ് അഹമ്മദ്, ഓണമ്പള്ളി മുഹമ്മദ് ഫൈസി, മാലിക് അൽ ഫാർസ്സി, ഇസ്മയിൽ കുഞ്ഞു ഹാജി, മുഹമ്മദലി ഫൈസി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത സുഹൈൽ ഫൈസി കൂരാട് നേതൃത്വം നൽകിയ മീലാദ് ഖവാലി ശ്രദ്ധേയമായി.
വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട് മൻബഉൽ ഹുദാ മദ്രസയിൽ സംഘടിപ്പിച്ച സ്നേഹവിരുന്നിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യാതിഥിയായി. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മുഹമ്മദലി ഫൈസി പ്രാർഥന നിർവഹിച്ചു. ഉമർ വാഫി സ്വാഗതവും, ഷാജുദ്ദീൻ ബഷീർ നന്ദിയും പറഞ്ഞു. അബ്ദുൽ സലീം കോർണിഷ്, അബ്ബാസ് ഫൈസി തുടങ്ങി മസ്കത്ത് സുന്നി സെന്ററിന്റെ ഭാരവാഹികൾ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

