മസ്കത്ത് സുന്നി സെന്റർ പ്രവർത്തകസമിതി നിലവിൽവന്നു
text_fieldsമസ്കത്ത് സുന്നി സെന്റർ പ്രവർത്തക സമിതി ഭാരവാഹികൾ
മസ്കത്ത്: നാല് പതിറ്റാണ്ടിലേറെയായി മസ്കത്തിൽ പ്രവർത്തിച്ചുവരുന്ന മസ്കത്ത് സുന്നി സെന്ററിന്റെ 2025ലെ പ്രവർത്തക സമിതി നിലവിൽ വന്നു.
മസ്കറ്റ് സുന്നി സെന്റർ മദ്റസ ഹാളിൽ നടന്ന യോഗത്തിൽ സക്കീർ ഹുസൈൻ ഫൈസി പ്രാർഥന നിർവഹിച്ചു. തെരഞ്ഞെടുപ്പിന് ഉസ്താദ് എൻ. മുഹമ്മദലി ഫൈസി നേതൃത്വം നൽകി.
പ്രസിഡന്റായി അൻവർഹാജിയെയും ജനറൽ സെക്രട്ടറിയായി ഷാജുദ്ദീൻ ബഷീറിനെയുംട്രഷറർ ആയി അബ്ബാസ് ഫൈസിയെയും, ഉപദേശക സമിതി ചെയർമാനായി ഉസ്താദ് എൻ. മുഹമ്മദലി ഫൈസിയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഉമർ വാഫി, മൂസ ഹാജി മത്ര, ഗഫൂർ ഹാജി (വൈ. പ്രസി),റിയാസ് മേലാറ്റൂര്‍, ഷബീർ അന്നാര, മുഹമ്മദ് ആരിഫ് ( ജോ.സെക്ര), സലീം കോർണീഷ് (മദ്റസ കൺവീനർ) , മുഹമ്മദ് ജമാൽ ഹമദാനി (അൽ ബിർറ് സ്കൂൾ കൺ).
മറ്റു ഉപ കമ്മിറ്റികൾ: ബി.മുഹമ്മദ് (ഹജ്ജ്-ഉംറ കൺ), സുലൈമാൻ കുട്ടി (കോ.കൺ), ഹാഷിം ഫൈസി (മയ്യിത്ത് പരിപാലനം കൺ), സക്കീർ ഹുസൈൻ ഫൈസി (ദഅവ കൺ), നിലാമുദ്ദീൻ ഹാജി(ദിക്ർ സ്വലാത്ത് കൺ), മുഹമ്മദ് സഫീർ ( ഐ.ടി കൺ) സമീൽ കരിയാത്ത്(ഫാമിലി ക്ലാസ് കൺ). നൂറാം വാർഷികത്തിലേക്കടുക്കുന്ന സമസ്തയെ ശക്തിപ്പെടുത്താനും മത-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ നടപ്പിലാക്കുന്നപദ്ധതികളെ വ്യാപിപ്പിക്കാനും സംഘടനയുടെ സംഘ ശക്തിയെ ബലപ്പെടുത്താൻ എല്ലാവരും സജ്ജരാകണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

