മസ്കത്ത് സുന്നി സെന്റർ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പിൽനിന്ന്
മസ്കത്ത്: ഈ വർഷത്തെ ഹജ്ജ് കർമത്തിന് പോകുന്നവർക്കായി മസ്കത്ത് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ റൂവി മൻബഉൽ ഹുദ മദ്റസയിൽ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു.
അഞ്ചു ദിവസം നീണ്ടു നിന്ന പഠന ക്ലാസിലും ക്യാമ്പിലും ഒമാന്റെ പല ഭാഗങ്ങളിൽ നിന്നായി ഹജ്ജിനു പോകുന്നവരും അല്ലാത്തവരുമായി നിരവധി പേർ സംബന്ധിച്ചു. ഈ വർഷം സുന്നി സെന്ററിനു കീഴിൽ ഒമാനിൽ നിന്നും 52പേർ ഹജ്ജിനു പോകുന്നുണ്ട്.
മസ്കത്ത് സുന്നി സെന്റർ (എസ്.ഐ.സി മസ്കത്ത്) പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷതവഹിച്ചു. ഹജ്ജ് കമ്മിറ്റി കോഓഡിനേറ്റർ ഗഫൂർ ഹാജി പ്രമേയ പ്രഭാഷണം നടത്തി. മദ്റസ കൺവീനർ സലിം കോർണേഷ്, സെന്റർ വൈസ് പ്രസിഡന്റ് ഉമർ വാഫി, കോ.കൺവീനർ സുലൈമാൻകുട്ടി, കെ.എം.സി.സി. നേതാക്കളായ പി.എ.വി. അബൂബക്കർ ഹാജി, റഫീഖ് ശ്രീകണ്ഠപുരം, ശുഹൈബ് പാപ്പിനിശ്ശേരി എന്നിവർ സംസാരിച്ചു.
ഹജ്ജ് സമ്പൂർണ പഠനം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് എൻ. മുഹമ്മദലി ഫൈസി പ്രസംഗിച്ചു. ഹജ്ജ് യാത്ര പ്രസന്റേഷൻ സക്കീർ ഹുസൈൻ ഫൈസിയും ഹജ്ജും ആരോഗ്യവും എന്ന വിഷയം അവതരിപ്പിച്ച് ആൽ അബീർ ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദലി, ആഖിൽ റഹ്മാൻ എന്നിവർ ക്ലാസ് എടുത്തു.
സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷാജുദ്ദീൻ ബഷീർ സ്വാഗതവും ഹജ്ജ് കമ്മിറ്റി കൺവീനവർ ബി. മുഹമ്മദ് പന്നിയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

