മസ്കത്ത് സുന്നി സെന്റർ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത് സുന്നി സെന്ററിന് കീഴിൽ നടത്തിയ ഹജ്ജ് ക്യാമ്പ്
മസ്കത്ത്: മസ്കത്ത് സുന്നി സെന്ററിനു കീഴിൽ ഈ വർഷത്തെ ഹജ്ജിനു പോകുന്നവർക്കായി ഏകദിന ഹജ്ജ് ക്യാമ്പ് റൂവി മൻബഉൽ ഹുദാ മദ്റസയിൽ സംഘടിപ്പിച്ചു. അഞ്ചു ദിവസം നീണ്ടുനിന്ന പഠന ക്ലാസിലും ക്യാമ്പിലും ഒമാന്റെ പല ഭാഗങ്ങളിൽനിന്നായി ഹജ്ജിനു പോകുന്നവരും അല്ലാത്തവരുമായി നിരവധി പേർ സംബന്ധിച്ചു. മദ്റസ കൺവീനർ സലിം കോർണേഷ് ഉദ്ഘാടനം ചെയ്തു.
മസ്കത്ത് സുന്നി സെന്റർ (എസ്.ഐ.സി.) പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ഷുക്കൂർ ഹാജി ബൗഷർ, റഫീഖ് ശ്രീകണ്ഠപുരം, ശുഹൈബ് പാപ്പിനിശ്ശേരി, സക്കീർ ഹുസൈൻ ഫൈസി എന്നിവർ സംസാരിച്ചു.
ഹജ്ജ് സമ്പൂർണ പഠനം എന്ന വിഷയത്തിൽ എൻ. മുഹമ്മദലി ഫൈസി അവതരിപ്പിച്ചു. ഹജ്ജ് യാത്രയുടെ അവതരണം സക്കീർ ഹുസൈൻ ഫൈസി നിർവഹിച്ചു. ഹജ്ജും ആരോഗ്യവും എന്ന വിഷയത്തിൽ ബദർ അൽസമ ഹോസ്പിറ്റൽ കാർഡിയോളജി സ്പെഷലിസ്റ്റ് ഡോക്ടർ അബ്ദുൽസലാം ബഷീറും ക്ലാസെടുത്തു.
ഇത്തവണയും ഒമാനിൽനിന്നും അറുപതോളം മലയാളികൾ മസ്കത്ത് സുന്നി സെന്ററിനു കീഴിൽ ജൂൺ എട്ടിന് മസ്കത്തിൽനിന്നും ഹജ്ജിന് പുറപ്പെടുന്നുണ്ട്. ശൈഖ് അബ്ദുൽ റഹ്മാൻ മൗലവിയാണ് യാത്ര അമീർ. ഷാജുദ്ദീൻ ബഷീർ സ്വാഗതവും മുഹമ്മദ് പന്നിയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

