Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്ത് സുന്നി സെൻറർ മീലാദ് കാമ്പയിൻ

text_fields
bookmark_border
മസ്കത്ത് സുന്നി സെൻറർ മീലാദ് കാമ്പയിൻ
cancel

മസ്കത്ത്: ‘തിരുനബി(സ): കാലം തേടുന്ന കാരുണ്യം’ എന്ന പ്രമേയത്തിൽ ഒരു മാസം നീളുന്ന മീലാദ് കാമ്പയിൻ നടത്താൻ വിപുലമായ പരിപാടികൾ ആവിഷ്കരിച്ചതായി മസ്‌കത്ത് സുന്നി സെൻ്റർ അറിയിച്ചു. റബീഉൽ അവ്വൽ ഒന്നു മുതൽ 12 വരെ സുന്നി സെൻറർ ഓഫീസിൽ രാത്രി 10ന് മൗലിദ് പാരായണം നടക്കും. റബീഉൽ അവ്വൽ 12 ന് സുന്നി സെൻറർ മദ്രസ ഹാളിൽ രാവിലെ ആറിന് മൗലിദ് പാരായണവും പ്രഭാഷണവും നടക്കും.

റൂവി ബൈത്ത് ആദം മജ്‌ലിസ്, വാദി കബീർ, വാദി അദായ്, കോർണിഷ്, മത്ര തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന മൗലിദ് സദസ്സിൽ മദ്ഹുറസൂൽ പ്രഭാഷണംനടക്കും. ആഗസ്റ്റ് 21 ന് മമ്പഉൽ ഹുദാ മദ്രസ ഹാളിൽ കുടുംബ സംഗമവും പ്രഭാഷണവും നടക്കും.വ്യാഴാഴ്ച റൂവി അൽഫലജ് ഹാളിൽ മദ്‌റസാ വിദ്യാർഥികളുടെ ദഫ്, ഫ്ലവർഷോ, സ്‌കൗട്ട്, കലാ സാഹിത്യ പരിപാടികൾ, 19ന് പ്രത്യേക ഉംറ യാത്ര എന്നിവയും സംഘടിപ്പിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മീലാദ് കാമ്പയിൻ നടത്താൻ വിപുലമായ പരിപാടികൾ ആവിഷ്കരിച്ചതായി മസ്‌കത്ത് സുന്നി സെൻ്റർ അറിയിച്ചു
Next Story