മസ്കത്ത് സുന്നി സെന്റർ മത്ര ഏരിയ ഭാരവാഹികൾ
text_fieldsശൈഖ് അബ്ദുറഹ്മാൻ (പ്രസി), ഫസൽ പൂവുള്ളതിൽ മേക്കുന്ന് (ജനറൽ സെക്ര), അബുബക്കർ ഹാജി കുനിയിൽ (ട്രഷ)
മത്ര: മസ്കത്ത് സുന്നി സെന്റർ മത്ര ഏരിയ 2024-2026 വർഷത്തെ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. പുതിയ ഭാരഹാവാഹികൾ: ശൈഖ് അബ്ദുറഹ്മാൻ (പ്രസി), ഫസൽ പൂവുള്ളതിൽ മേക്കുന്ന് (ജനറൽ സെക്ര), അബുബക്കർ ഹാജി കുനിയിൽ (ട്രഷ). യോഗം മസ്കത്ത് സുന്നി സെന്റർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. ശൈഖ് അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു.അസീസ് ഹാജി കുഞ്ഞിപള്ളി, സാദിഖ് അടൂർ,അബ്ദുല്ലാഹ് യമാനി, റഹീസ് എമിറേറ്റ്സ് എന്നിവർ സംസാരിച്ചു. എം.കെ. നൗഷാദ് സ്വാഗതവും കെ.വി. റഫീഖ് നന്ദിയും പറഞ്ഞു. മസ്കത്ത് സുന്നി സെന്റർ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാജുദ്ധീൻ ബഷീർ പ്രിസൈഡിങ് ഓഫിസർ ആയി.

