മസ്കത്ത് സുന്നി സെന്ററിന് പുതിയ പ്രവർത്തക സമിതി
text_fieldsഅൻവർ ഹാജി (പ്രസി.),ഷാജുദ്ദീൻ ബഷീർ (ജന.സെക്ര),അബ്ബാസ് ഫൈസി (ട്രഷ.)
മസ്കത്ത്: മസ്കത്ത് സുന്നി സെന്ററിന്റെ പുതിയ പ്രവർത്തക സമിതി നിലവിൽവന്നു. സുന്നി സെന്റർ മദ്റസ ഹാളിൽ നടന്ന യോഗം സക്കീർ ഹുസൈൻ ഫൈസിയുടെ പ്രാർഥനയോടെ ആരംഭിച്ചു.
തെരഞ്ഞെടുപ്പിന് സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം ഇസ്മയിൽ കുഞ്ഞു ഹാജി നേതൃത്വം നൽകി. പ്രസിഡന്റായി അൻവർ ഹാജിയെയും, ജനറൽ സെക്രട്ടറിയായി ഷാജുദ്ദീൻ ബഷീറിനെയും ട്രഷററായി അബ്ബാസ് ഫൈസിയെയും, ഉപദേശക സമിതി ചെയർമാനായി ഉസ്താദ് എൻ. മുഹമ്മദലി ഫൈസിയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: മൂസ ഹാജി മത്ര, ഗഫൂർ ഹാജി, അനസ് ഇസ്മയിൽ കുഞ്ഞു (വൈസ് പ്രസി.), റിയാസ് മേലാറ്റൂർ, ഷബീർ അന്നാര, ഷബീർ ജലാൽ (ജോയിന്റ് സെക്ര.), സലീം കോർണീഷ്, മുഹമ്മദ് ജമാൽ ഹമദാനി, സക്കീർ ഹുസൈൻ ഫൈസി, ഹാഷിം ഫൈസി, ഉമർ വാഫി, നിലാമുദ്ദീൻ ഹാജി, മുഹമ്മദ് സഫീർ, സമീൽ കരിയാത്ത് (സബ് കമ്മിറ്റി കൺ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

