മസ്കത്ത് സുന്നി സെന്റർ വാർഷികവും നബിദിന മഹാസമ്മേളനവും ആഗസ്റ്റ് 28ന്
text_fieldsമസ്കത്ത് സുന്നി സെന്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: മസ്കത്ത് സുന്നി സെന്ററിന്റെ 43ാം വാർഷികവും നബിദിന മഹാസമ്മേളനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 28ന് മസ്കത്തിലെ അൽ ഫലജ് ഗ്രാൻഡ് ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സ്വാദിഖ് അലി ശിഹാബ് തങ്ങൾ, ഇന്ത്യയിലും ഒമാനിലെ വിവിധ ഭാഗങ്ങളിലുമുള്ള മത-രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
സമ്മേളനത്തിൽ ഇ. അഹ്മദ് മെമ്മോറിയൽ പുരസ്കാരം പ്രമുഖ വ്യവസായിയും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. ഗൾഫാർ പി. മുഹമ്മദ് അലിക്കും പുറങ്ങ് അബ്ദുല്ല മുസ്ലിയാർ സ്മാരക അവാർഡ് സെന്ററിനെ ദീർഘകാലം നയിച്ച ഇപ്പോൾ സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ഫിനാൻസ് ചെയർമാൻ കൂടിയായ ഇസ്മായിൽ കുഞ്ഞു ഹാജിക്കും സമർപ്പിക്കും. സംഘടനയുടെ സ്ഥാപക-മുൻ കാല നേതാക്കളെയും ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കും.
പുരസ്കാരദാനം, പൂർവ വിദ്യാർഥി സമ്മേളനം, ബാലസംഗമം, ലഹരിവിരുദ്ധ സന്ദേശ പ്രചാരണ സെമിനാർ, നബിദിനാഘോഷം എന്നിവ ഉണ്ടായിരിക്കും. വാർത്തസമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് അൻവർ ഹാജി, ജനറൽ സെക്രട്ടറി ഷാജുദ്ദീൻ ബഷീർ, വൈസ് പ്രസിഡന്റ് ഉമർ വാഫി, സെന്റർ നേതാക്കളായ ഹാഷിം ഫൈസി, സലീം കോർണീഷ്, നിലാമുദ്ദീൻ ഹാജി, അബ്ദുൽ അസീസ്, സഫീർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

