Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​​സ്ക​​ത്ത്​-​​ഷാ​​ർ​​ജ ബ​​സ്​ സ​ർ​വി​സി​ന്​ തു​ട​ക്കം

text_fields
bookmark_border
മ​​സ്ക​​ത്ത്​-​​ഷാ​​ർ​​ജ ബ​​സ്​ സ​ർ​വി​സി​ന്​ തു​ട​ക്കം
cancel

മ​​സ്ക​​ത്ത്​: യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി മു​വാ​സ​ലാ​ത്തി​ന്‍റെ മ​​സ്ക​​ത്ത്​-​​ഷാ​​ർ​​ജ ബ​​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. ദി​നേ​ന ര​ണ്ടു വീ​തം സ​ർ​വി​സു​ക​ളാ​ണു​ണ്ടാ​കു​ക.

മ​സ്ക​ത്തി​ൽ​നി​ന്ന്​ രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ പു​​റ​​പ്പെ​ടു​ന്ന ബ​സ്​ മ​സ്ക​ത്ത്, ബു​ർ​ജ് അ​ൽ സ​ഹ്‌​വ ബ​സ് സ്റ്റേ​ഷ​ൻ, മ​ബേ​ല ബ​സ് സ്റ്റേ​ഷ​ൻ, സു​ഹാ​ർ ബ​സ് സ്റ്റേ​ഷ​ൻ, ശി​നാ​സ് മു​വാ​സ​ലാ​ത്ത് ഫെ​റി വ​ർ​ഫ്, ഖ​ത്മ​ത് മി​ലാ​ഹ ബോ​ർ​ഡ​ർ, ഖ​ൽ​ബ ബ​സ് സ്റ്റോ​പ്, ക​ൽ​ബ കോ​ർ​ണി​ഷ് പാ​ർ​ക്ക്, ഫു​ജൈ​റ, ഷാ​ർ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ-4 വ​ഴി ഉ​ച്ച​ക​ഴി​ഞ്ഞ് 3.40ന് ​ഷാ​ർ​ജ​യി​ലെ ജു​ബൈ​ൽ ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തും​വി​ധ​മാ​ണ്​ റൂ​ട്ട് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ബ​സ് വൈ​കീ​ട്ട് നാ​ലി​ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 1.10നും ​എ​ത്തും.

ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള ​ആ​ദ്യ ബ​സ്​ ജു​ബൈ​ൽ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് രാ​വി​ലെ 6.30ന് ​പു​റ​പ്പെ​ട്ട്​ ഉ​ച്ച​ക്ക്​ 2.30നും ​ര​ണ്ടാ​മ​ത്തെ ബ​സ്​ വൈ​കീ​ട്ട് നാ​ല്​ മ​ണി​ക്ക് പു​റ​പ്പെ​ട്ട് രാ​ത്രി 11.50നും ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തും. വ​​ൺ​​വേ​​ക്ക്​ 10 ഒ​​മാ​​ൻ റി​​യാ​​ലാ​​ണ്​ ടി​​ക്ക​​റ്റ്​ നി​​ര​​ക്ക്. ഇ​​തി​​ൽ ഏ​​ഴ്​ കി​​ലോ ഹാ​​ൻ​​ഡ്​ ബാ​​ഗും 23 കി​​ലോ ല​​ഗേ​​ജും കൊ​​ണ്ടു​​പോ​​കാ​​ൻ സാ​​ധി​​ക്കും.

മു​​വാ​​സ​​ലാ​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട്​ ഓ​​ൺ​​ലൈ​​ൻ ബു​​ക്കി​​ങ്​ പ്ലാ​​റ്റ്​​​ഫോ​​മാ​​യ www.mwasalat.om, ര​​ണ്ടു​ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ബ​​സ്​ സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ലു​​ള്ള ഔ​​ട്ട്​​​ലെ​​റ്റു​​ക​​ൾ വ​​ഴി​​യും ടി​​ക്ക​​റ്റു​​ക​​ൾ ല​​ഭ്യ​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatBus ServiceSharjah
News Summary - Muscat-Sharjah bus service started
Next Story