Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്, സലാല...

മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽ തിരക്കേറി

text_fields
bookmark_border
മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽ തിരക്കേറി
cancel
Listen to this Article

മസ്കത്ത്: ഒമാനിലെ വ്യോമഗതാഗത മേഖലയിൽ വളർച്ച രേഖപ്പെടുത്തി.നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർ​േമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 നവംബർ അവസാനം വരെയുള്ള കണക്കുകൾ പരിഗണിച്ചാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും സലാല വിമാനത്താവളത്തിലും യാത്രക്കാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട് പറയുന്നു.

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 1.8 ശതമാനം വർധിച്ച് 2025 നവംബർ അവസാനം 1,19,39,458 ആയി. 2024-ലെ ഇതേ കാലയളവിൽ ഇത് 1,17,31,430 ആയിരുന്നു. എന്നാൽ വിമാനങ്ങളുടെ മൊത്തം എണ്ണം 4.1 ശതമാനം കുറഞ്ഞ് 84,296 ആയി. മുൻവർഷം ഇത് 87,911 ആയിരുന്നു.

അന്താരാഷ്ട്ര സർവീസുകൾ 5.2 ശതമാനം കുറഞ്ഞ് 75,460 വിമാനങ്ങളായി. വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 0.7 ശതമാനം വർധിച്ച് 1,07,18,898 ആയി. ആഭ്യന്തര വ്യോമഗതാഗതത്തിൽ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര സർവീസുകൾ 6.7 ശതമാനം ഉയർന്ന് 8,836 ആയി. യാത്രക്കാരുടെ എണ്ണം 12.5 ശതമാനം വർധിച്ച് ഏകദേശം 12,20,560 ആയി.

സലാല വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ വർധനയുണ്ടായി. 2025 നവംബർ അവസാനം വരെ യാത്രക്കാരുടെ എണ്ണം 10 ശതമാനം ഉയർന്ന് 15,74,296 ആയി. 2024-ലെ അതേ കാലയളവിൽ ഇത് 14,31,756 ആയിരുന്നു. വിമാനങ്ങളുടെ മൊത്തം എണ്ണം 5.9 ശതമാനം വർധിച്ച് 10,237 ആയി.

സലാല വഴി അന്താരാഷ്ട്ര സർവീസുകൾ 2.6 ശതമാനം കുറഞ്ഞ് 4,489 ആയി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 0.7 ശതമാനം ഇടിഞ്ഞ് 6,22,198 ആയി. അതേസമയം ആഭ്യന്തര യാത്രകൾ ശക്തമായ വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര സർവീസുകൾ 13.6 ശതമാനം ഉയർന്ന് 5,748 ആയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 18.3 ശതമാനം വർധിച്ച് 9,52,098 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportOman NewsMuscatsalalah
Next Story