Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്ത് റെയ്ഞ്ച് ഗ്രാൻഡ് മൗലിദ് സംഘടിപ്പിച്ചു

text_fields
bookmark_border
മസ്കത്ത് റെയ്ഞ്ച് ഗ്രാൻഡ് മൗലിദ് സംഘടിപ്പിച്ചു
cancel

മസ്‌കത്ത്: ‘തിരുനബി: കാലം തേടുന്ന കാരുണ്യം’ എന്ന പ്രമേയത്തിൽ മസ്കത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സമാപിച്ചു. ബറക്ക അൽ ഫവാൻ ഓഡിറ്റോറിയത്തിൽ രാത്രി എട്ടിന് നടന്ന മൗലിദ് സദസ്സോടെ പരിപാടികൾക്ക് തുടക്കമായി ഉദ്ഘാടന ചടങ്ങിൽ മസ്കത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി സുഹാർ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തള്ളി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഫൈസി സ്വാഗതം പറഞ്ഞു. എസ്.ഐ.സി ഒമാൻ ജനറൽ സെക്രട്ടറി അബ്ദുൽ ശുക്കൂർ ഹാജി, എസ്.കെ.എസ്.എസ്.എഫ് ഒമാൻ പ്രസിഡന്റ് സക്കീർ ഹുസൈൻ ഫൈസി, അബ്ദുൽ സലാം ഹാജി ബറക്ക എന്നിവർ ആശംസ നേർന്നു.

ശരീഫ് റഹ്മാനി നാട്ടുകൽ മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ട്രഷറർ യൂസുഫ് മുസ്‍ലിയാർ സീബ്, പരീക്ഷാ ബോർഡ് ചെയർമാൻ ഇമ്പിച്ചി അലി മുസ്‍ലിയാർ, മുഹമ്മദലി ഫൈസി റൂവി, ശൈഖ് അബ്ദുറഹ്‌മാൻ മുസ്‍ലിയാർ മത്ര, റഫീഖ് നിസാമി ബറക്ക, സഈദലി ദാരിമി എന്നിവർ വേദിയിൽ സംബന്ധിച്ചു. വർക്കിങ് സെക്രട്ടറി മുസ്തഫ നിസാമി നന്ദി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Range organized a grand Maulid
Next Story