മസ്കത്ത് പൂരം' ആഗസ്റ്റ് 23ന്
text_fieldsമസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ 20ാം വാർഷികാഘോഷ പരിപാടിയായ `മസ്കത്ത് പൂര'ത്തിന്റെ വാർത്താസമ്മേളനത്തിൽനിന്ന്
മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ 20ാം വാർഷികാഘോഷ പരിപാടിയായ `മസ്കത്ത് പൂരം' ആഗസ്റ്റ് 23ന് നടക്കും. അൽ ഫലജ് ഹോട്ടലിൽ നടക്കുന്ന പരിപാടി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്യും. മിഡിൽ ഈസ്റ്റ് ഫയർ ആൻഡ് സേഫിറ്റിയാണ് മുഖ്യ പ്രായോജകർ.
ആഘോഷ പരിപാടിയുടെ ഭാഗമായി നാട്ടിൽ നിന്നെത്തുന്ന പ്രശസ്ത കലാകാരന്മാരായ കുട്ടനെല്ലൂർ രാജൻ മാരാർ നയിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യവും ചൊവ്വല്ലൂർ മോഹന വാര്യരും പനങ്ങാട്ടിരി മോഹനനും നയിക്കുന്ന 60ൽ പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും നടക്കും.
കൂടാതെ നൂറിൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഇന്ത്യയിലെ വിവിധ കലാരൂപങ്ങളും ഒമാനിലെ തദ്ദേശീയ നൃത്ത സംഗീതവും ഒരുമിക്കുന്ന കലാസംഗമവും കേളി കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയും നടക്കും. ഡിജിറ്റൽ ഫയർ വർക്സ് ലോകപ്രശസ്തനായ ഡ്രമ്മർ ശിവമണി അവതരിപ്പിക്കുന്ന മാജിക്കൽ പെർഫോമൻസാണ് പ്രധാന ആകർഷണം.
മൂന്ന് മണി മുതൽ ആരംഭിക്കുന്ന `മസ്കത്ത് പൂര'ത്തിന് പ്രവേശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ, കോഓഡിനേറ്റർ മനോഹരൻ ഗുരുവായൂർ, രതീഷ് പട്യാത്ത്, വാസുദേവൻ തളിയറ തുടങ്ങിയവർ സംസാരിച്ചു. രവി പാലിശ്ശേരി, സുരേഷ് ഹരിപ്പാട്, ചന്തു മിറോഷ്, രാജേഷ് കായംകുളം, അജിത്കുമാർ, വിജി സുരേന്ദ്രൻ, അനിത രാജൻ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

