മസ്കത്ത്പൂരം ആഗസ്റ്റ് 23ന്
text_fieldsമസ്കത്ത് പൂരം പരിപാടിയുടെ ബ്രോഷർ ഡോ. പി. മുഹമ്മദാലി രതീഷ് പട്ടിയാത്തിനു നൽകി പ്രകാശനം ചെയ്യുന്നു
മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യസംഘം 20ാം വാർഷിക ആഘോഷം ആഗസ്റ്റ് 23ന് അൽ ഫലജ് ഹാളിൽ കേരള പൈതൃക കലകളും ഒമാനി പരമ്പരാഗത കലകളും കോർത്തിണക്കി മസ്കത്ത് പൂരം എന്നപേരിൽ നടത്തും. പരിപാടിയുടെ ബ്രോഷർ പ്രകാശനം ഡോ. പി മുഹമ്മദാലി രതീഷ് പട്ടിയാത്തിനു നൽകി നിർവഹിച്ചു. ചന്തു മിറോഷ്, അജിത്കുമാർ, സതീഷ് പുന്നത്തറ തുടങ്ങിയവർ സംബന്ധിച്ചു. ആശാൻ തിച്ചൂർ സുരേന്ദ്രൻ നേതൃത്വത്തിൽ മനോഹരൻ ഗുരുവായൂർ കോഓഡിനേറ്ററുമായി കഴിഞ്ഞ 20 വർഷമായി മസ്കത്തിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് മസ്കത്ത് പഞ്ചവാദ്യസംഘം. പ്രശസ്ത കലാകാരൻ ശിവമണി അവതരിപ്പിക്കുന്ന ഉപകരണ സംഗീത ഫ്യൂഷൻ, ഒമാനി കലാരൂപങ്ങൾ, പഞ്ചവാദ്യം, മേളം, തായമ്പക, കുതിര വേല, കാളകളി, തിറ, പൂതൻ തുടങ്ങി നാടൻ കലകൾ കോർത്തിണക്കിയാണ് മസ്കത്ത് പൂരം അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

