Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കെതിരെ മസ്കത്തിൽ മഹാപ്രതിജ്ഞ

text_fields
bookmark_border
ലഹരിക്കെതിരെ മസ്കത്തിൽ മഹാപ്രതിജ്ഞ
cancel
camera_alt

ലൗ ലൈഫ്, നോ ഡ്രഗ്സ്” എന്ന പ്രമേയത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി റുവിയിൽ നടന്ന പ്രതിജ്ഞാ സംഗമം 

മസ്കത്ത്: ലൗ ലൈഫ്, നോ ഡ്രഗ്സ്” എന്ന പ്രമേയത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി റുവിയിൽ നടന്ന പ്രതിജ്ഞാ സംഗമത്തിൽ ആയിരങ്ങൾ പങ്കാളികളായി.

മനുഷ്യന്റെ ബുദ്ധിയെയും ശരീരത്തെയും സ്വപ്നങ്ങളെയും ബന്ധങ്ങളെയും വിഴുങ്ങുന്ന ലഹരിയുടെ എല്ലാ രൂപങ്ങളെയും നിരസിക്കാനും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ലഹരിമുക്തമാക്കുന്നതിനായി പ്രവർത്തിക്കാനും പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു. ലഹരിക്കെതിരായ പോരാട്ടം കേവലം ഒരു വ്യക്തിയുടെ ഉത്തരവാദിത്വമല്ലെന്നും ആരോഗ്യമുള്ള തലമുറക്കും സുരക്ഷിതമായ സമൂഹത്തിനുമായി ഓരോരുത്തരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ ഉയർന്നത്.

ഐ.സി.എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് പ്രതിജ്ഞാ വാചകം ചൊല്ലിനൽകി. ലഹരിക്കെതിരെ ബോധവത്കരണവും സാമൂഹിക ഇടപെടലുകളും ശക്തമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. മമ്മുട്ടി (മക്ക ഹൈപ്പർ മാർക്കറ്റ്),അബ്ദുന്നാസർ (കറാമ ഹൈപ്പർ മാർക്കറ്റ്) ശൈഖ് അബ്ദുൽ ഹമീദ് ആദംസ്, മുസ്തഫ കാമിൽ സഖാഫി, തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Pledges to Fight Drug Abuse
Next Story