Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മസ്‌കറ്റിയേഴ്‌സ്’...

‘മസ്‌കറ്റിയേഴ്‌സ്’ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
‘മസ്‌കറ്റിയേഴ്‌സ്’ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
cancel

മസ്‌കത്ത്: മസ്‌കത്ത് ഫാർമസി തങ്ങളുടെ ജീവനക്കാർക്കായുള്ള റി​ക്രിയേഷൻ ക്ലബ്ബായ ‘മസ്‌കറ്റിയേഴ്‌സി’ന്റെ ഉദ്ഘാടനം ഫാർമ ബിൽഡിംഗിൽ നടന്നു. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ വിനോദം, ശാരീരിക ക്ഷമത, ടീം വർക്ക്, ജീവനക്കാരുടെ സക്രിയത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ക്ലബ് രൂപവൽകരിച്ചത്.

ഉദ്ഘാടന ചടങ്ങിൽ മുതിന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. സി.ഇ.ഒ ജോസ് ശ്രീധരൻ, സി.എഫ്.ഒ പങ്കജ് സിങ്, ചീഫ് സപ്ലൈ ചെയിൻ ഓഫിസർ ഗ്രേസൺ പോൾ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ് ഓഫ് പീപ്പിൾ ആന്റ് കൾച്ചർ ഫൈസൽ മൂസ അൽ ബലൂഷി ഔദ്യോഗി ഉദ്ഘാടനം നിർവഹിച്ചു.

ക്ലബ്ബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നത് സുഗമമാക്കാൻ ഒരുക്കിയ പുതിയ ഓൺലൈൻ ബുക്കിംഗ് ആപ്പിന്റെ അവതരണവും ചടങ്ങിൽ നടന്നു. ജിംനേഷ്യം, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സ്‌നൂക്കർ, കാരംസ്, ചെസ്സ് തുടങ്ങിയ വിവിധ ഇൻഡോർ ഗെയിമുകൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ക്ലബ്ബിലുണ്ട്. ഗോഡ്‍വിൻ ജോസഫ് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscutMuscat newsMuscat Pharmacy recreation club
News Summary - Muscat Pharmacy Inaugurates 'Musketeers' Employee Recreation Club in Muscat
Next Story