മസ്കത്ത് ഓപൺ ക്രിക്കറ്റ് ലീഗ്; കെ.എ.എസ് ഫാൽക്കൻസ് ജേതാക്കൾ
text_fieldsമസ്കത്ത് ഓപൺ ക്രിക്കറ്റ് ലീഗിന്റെ നാലാമത് പതിപ്പിൽ ജേതാക്കളായ കെ.എ.എസ് ഫാൽക്കൻസ്
മസ്കത്ത്: മസ്കത്ത് ഓപൺ ക്രിക്കറ്റ് ലീഗിന്റെ നാലാമത് പതിപ്പിൽ കെ.എ.എസ് ഫാൽക്കൻസ് ജേതാക്കളായി. ഫൈനലിൽ ബ്രാവോസ് ഇലവനെ 11 റൺസിന് പരാജപ്പെടുത്തിയാണ് കിരീടം ചൂടിയത്. മിസ്ഫയിലെ എം.ഐ.എസ് ഗ്രൗണ്ടിലായിരുന്നു മത്സരം.
ആദ്യം ബാറ്റ് ചെയ്ത് കെ.എ.എസ് ഫാൽക്കൻസ് 16 ഓവറിൽ 160 റൺസ് നേടി. ബ്രാവോസിന് 16 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 നേടാനേ കഴിഞ്ഞൊള്ളൂ. ഫൈനലിൽ മികച്ച പ്രകടനത്തിന് കെ.എം.എസ് ഫാൽക്കൺസിലെ ശിവറേ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു. 15 പന്തിൽനിന്ന് നാലു വീതം സിക്സറുകളും ഫോറുകളും ഉൾപ്പെടെ 46 റൺസും വിക്കറ്റ് കീപ്പറായി മൂന്നു ക്യാച്ചുകളും അദ്ദേഹം നേടി.
ടൂർണമെന്റിൽ ആകെ 705 റൺസ് നേടിയ അവാൻ ഗ്യാസ് ടീമിലെ മുബിൻ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും 42 വിക്കറ്റുകൾ നേടിയ കെ.എഎ.സ് ഫാൽക്കൺസിലെ താമ്രയെസിനെ ബൗളറായും തെരഞ്ഞെടുത്തു.
അവാൻ ഗ്യാസിൽനിന്നുള്ള മുബിനാണ് ടൂർണമെന്റിന്റെ പ്ലെയർ ഓഫ് ദ ടൂർണമെന്റ്. ടൂർണമെന്റ് ഒരു വലിയ വിജയമാക്കാൻ പിന്തുണ നൽകിയ ടീമുകളെയും സ്പോൺസർമാരെയും സംഘാടകരും കോഓഡിനേറ്റർമാരുമായ റോബർട്ട്, ലാജി ജോൺ, ശരത് ചന്ദ്രൻ, അനിൽ എന്നിവർ ആദരിച്ചു. 34 ടീമുകൾ ആയിരുന്നു ടൂർണമെന്റിൽ പങ്കെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

