പത്തരമാറ്റ് തിളക്കത്തിൽ മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ
text_fieldsമസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിൽനിന്നുള്ള കാഴ്ചകൾ
മസ്കത്ത്: ആഘോഷങ്ങൾക്ക് പൊലിമ പകർന്ന് തലസ്ഥാന നഗരിയിലെ വിവിധ വേദികളിലായി നടക്കുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിക്കേ് സന്ദർശകർ ഒഴുകുന്നു. ഒരു ദശലക്ഷത്തിലധികം ആളുകൾ ഇതിനകം ഫെസ്റ്റിവലിലേക്ക് എത്തിയതായി സംഘാടകർ അറിയിച്ചു. മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ ഫെബ്രുവരി ഒന്നുവരെ നീട്ടിയിട്ടുണ്ട്. സംരംഭകരുടെയും സമൂഹത്തിന്റെയും അഭ്യാർഥന മാനിച്ചാണ് പരിപാടി നീട്ടിയിരിക്കുന്നത്.
സുഖകരമായ കാലാവസ്ഥയായതിനൽ സത്രീകളും കുട്ടികളുമടക്കമുളള സന്ദർശകർ വിവിധ വേദികളിലേക്കായി ഒഴുകുകയാണ്. .എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബവുമായിട്ടാണ് ഇത്തരം ആഘോഷരാവുകളിലേക്ക് സ്വദേശികളും വിദേശികളും എത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി 11 മണി വരെയാണ് മസ്കത്ത് നൈറ്റ്സ് അനുബന്ധ പരിപാടികള്‍.
വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദ പരിപാടികള്‍ അരങ്ങേറും. ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്. വാരാന്ത്യദിനങ്ങളിലാണ് മസ്ത്ത് നൈറ്റ്സ് ഫെസ്റ്റിവൽ വേദിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെട്ട വ്യത്യസ്തമായ പരിപാടികൾ ഒരുക്കിയതിനാലാണ് ഇത്രയും ആളുകൾ ഇവിടേക്ക് എത്തിയതെന്ന് മസ്കത്ത് നൈറ്റ്സ് പ്രവർത്തനങ്ങളുടെ മെയിൻ കമ്മിറ്റി അംഗവും അമീറാത്ത് പാർക്ക് പ്രവർത്തന കമ്മിറ്റി ചെയർമാനുമായ യാസർ ബിൻ സലിം അൽ അമേരി പറഞ്ഞു.
ഹെറിറ്റേജ് വില്ലേജിൽ സംഘടിപ്പിച്ച പരിപാടികളിൽ ധാരാളം സന്ദർശകർ എത്തിയതായി അദ്ദേഹം പറഞ്ഞു.
പരമ്പരാഗത കലയും കളികളും, പരമ്പരാഗത ഒമാനി ഭക്ഷണം, കരകൗശല വസ്തുക്കളും വ്യവസായങ്ങളും, കളികളും, നാടക പ്രവർത്തനങ്ങളും പരിപാടികളിൽ ഉൾപ്പെട്ടിരുന്നു.
വരും ദിവസങ്ങളിൽ നിരവധി നാടക പ്രകടനങ്ങൾ, വിനോദ പരിപാടികൾ, "ഹൈബ്രിഡ് ഷോ", കുട്ടികളുടെ കാറുകളുടെ വളയത്തിലെ പ്രവർത്തനങ്ങൾ എന്നിവ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാത്രിയിലെയും പരിപാടികളിൽ വെടിക്കെട്ട്, ഉപഭോഗവസ്തു പ്രദർശനം എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഹെറിറ്റേജ് ഹൗസിൽ സന്ദർശകരെ ആകർഷിക്കുന്നത് 3000 വർഷത്തിലേറെ പഴക്കമുള്ള പൈതൃക വസ്തുക്കളും ഉപകരണങ്ങളും ഇസ്ലാമിക വാളുകൾ, കഠാരകൾ, പരിചകൾ, ഒമാനി ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതിനാലാണെന്ന് അമീറാത്ത് പാർക്കിലെ ഹെറിറ്റേജ് ഹൗസിന്റെ ഉടമയായ മർഹൂൺ ബിൻ ഖലീഫ അൽ ബസ്സാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

