Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്...

മ​സ്ക​ത്ത് നൈ​റ്റ്സി​ന് സ​മാ​പ​നം

text_fields
bookmark_border
മ​സ്ക​ത്ത് നൈ​റ്റ്സി​ന് സ​മാ​പ​നം
cancel
camera_alt

മ​സ്ക​ത്ത് നൈ​റ്റ്സി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഒ​രു മാ​സം നീ​ണ്ട മ​സ്ക​ത്തി​ലെ ആ​ഘോ​ഷ രാ​വു​ക​ൾ​ക്ക് സ​മാ​പ​നം. 15 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ മ​സ്ക​ത്ത് നൈ​റ്റ്സ് സ​ന്ദ​ർ​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ച്ച മ​സ്ക​ത്ത് നൈ​റ്റ്സി​ന്റെ സ​മാ​പ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

മ​സ്ക​ത്ത് നൈ​റ്റ്സിa​ന്റെ ഭാ​ഗ​മാ​യി ആ​മി​റാ​ത്തി​ൽ ന​ട​ന്ന അ​ർ​ദ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം


ആ​മി​റാ​ത്തി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ർ​ദ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം സ​മാ​പി​ച്ചു. 200-ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​മ​ത്സ​ര​ത്തി​ൽ ബ​ർ​ക്ക​യി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ അ​ൽ ഹ​ക​മാ​നി​യു​ടെ ഒ​ട്ട​കം ‘ഖ​മീ​സ’ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.​മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തെ പ്ര​ത്യേ​ക ഡ്രോ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്നു.

ഖു​റം നേ​ച്ച​ർ പാ​ർ​ക്ക്, ആ​മി​റാ​ത്ത് പാ​ർ​ക്ക്, ഒ​മാ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ, റോ​യ​ൽ ഓ​പ​റ ഹൗ​സ്, സീ​ബ് ബീ​ച്ച്, ഖു​റി​യാ​ത്ത് , വാ​ദി അ​ൽ ഖൂ​ദ്, വി​വി​ധ വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.അ​ൽ ഖു​വൈ​ർ സ്ക്വ​യ​റി​ൽ ‘ഒ​മാ​ൻ ഡി​സൈ​ൻ വീ​ക്ക് 2026’ ആ​ശ​യ​ങ്ങ​ളു​ടെ വൈ​വി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, ഡി​ജി​റ്റ​ൽ ആ​ർ​ട്ട് ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു.ഖു​റം നാ​ച്ചു​റ​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന മ​നോ​ഹ​ര​മാ​യ ലേ​സ​ർ ഷോ​ക​ൾ, രാ​ത്രി​കാ​ല ഡ്രോ​ൺ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ് തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.സാ​ഹ​സി​ക കാ​യി​ക ഇ​ന​ങ്ങ​ളാ​യ സി​പ്‌​ലൈ​നി​ങ്, വാ​ൾ ക്ലൈം​ബി​ങ്, മൗ​ണ്ട​ൻ ബൈ​ക്കി​ങ് തു​ട​ങ്ങി​യ​വ വാ​ദി അ​ൽ ഖൂ​ദി​ൽ സം​ഘ​ടി​പ്പി​ച്ചു.

കാ​ർ​ണി​വ​ൽ മേ​ഖ​ല​ക​ളി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വി​നോ​ദ ഗെ​യി​മു​ക​ൾ, അ​മ്യൂ​സ്മെ​ന്റ് റൈ​ഡു​ക​ൾ, പ​രേ​ഡു​ക​ൾ, ദേ​ശി​യ -അ​ന്താ​രാ​ഷ്ട്ര ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, സാം​സ്കാ​രി​ക -ക​ലാ-​സം​ഗീ​ത സ​ന്ധ്യ​ക​ൾ എ​ന്നി​വ ന​ട​ന്നു. 2024 ഡി​സം​ബ​റി​ലും 2025 വ​രി​യി​ലു​മാ​യി ന​ട​ന്ന ക​ഴി​ഞ്ഞ സീ​സ​ണി​ൽ 10 ല​ക്ഷം​പേ​രാ​യി​രു​ന്നു മ​സ്ക​ത്ത് നൈ​റ്റ്സി​ന്റെ വി​വി​ധ​വേ​ദി​ക​ളി​ലാ​യെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsgulf news malayalamMuscat Nights
News Summary - Muscat nights end
Next Story