Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ബൊ​ട്ടാ​ണി​ക്...

ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡനി​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡനി​ൽ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി
cancel
camera_alt

ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ന്റെ ദൃ​ശ്യം

മ​സ്‌​ക​ത്ത്: ഒ​മാ​ൻ ബൊ​ട്ടാ​ണിക് ഗാ​ർ​ഡ​നി​ൽ ക​ഫേ​ക​ൾ, റ​സ്റ്റാ​റ​ന്റ്, റീ​ട്ടെ​യി​ൽ സ്‌​പേ​സു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ബി​ഡ് പ്ര​ഖ്യാ​പി​ച്ചു. യോ​ഗ്യ​ത​യു​ള്ള ര​ജി​സ്റ്റ​ർ ചെ​യ്ത ക​മ്പ​നി​ക​ൾ​ക്ക് അം​ഗീ​കൃ​ത നി​ബ​ന്ധ​ന​ക​ൾ​പ്ര​കാ​രം ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ഒ​രു​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച്, ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളും റീ​ട്ടെ​യി​ൽ സേ​വ​ന​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്ത ബ്രാ​ൻ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. മൂ​ന്ന് ക​ഫേ​ക​ളും നാ​ലു പോ​പ്-​അ​പ് ഫു​ഡ് കാ​ർ​ട്ടു​ക​ളും വി​സി​റ്റ​ർ സെ​ന്റ​റി​ലെ ഗി​ഫ്റ്റ് ഷോ​പ്പു​ക​ളു​മാ​ണ് ബി​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ദോ​ഫാ​ർ മൗ​ണ്ട​യ്ൻ ക​ഫേ എ​ന്ന പേ​രി​ൽ ര​ണ്ട് പ്രോ​ജ​ക്ടാ​ണു​ള്ള​ത്. ഒ​ന്നാ​മ​ത്തേ​ത് ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ 95 ച​തു​ര​ശ്ര മീ​റ്റ​റി​ലും ര​ണ്ടാ​മ​ത്തേ​ത് ഫ​സ്റ്റ് ഫ്ലോ​റി​ൽ 62 ച​തു​ര​ശ്ര മീ​റ്റ​റി​ലും ആ​ധു​നി​ക ബ്രാ​ൻ​ഡ് ആ​ശ​യ​ത്തോ​ടെ ക​ഫേ പ്ര​വ​ർ​ത്ത​ന​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്‌​നാ​ക്സ്, പാ​നീ​യ​ങ്ങ​ൾ, സ്പെ​ഷ​ൽ കോ​ഫി എ​ന്നി​വ​ക്കാ​യി നാ​ലു പോ​പ് -അ​പ് ഫു​ഡ് കാ​ർ​ട്ടു​ക​ൾ ഒ​രു​ക്കാ​നും വി​സി​റ്റ​ർ സെ​ന്റ​റി​ലെ ഗി​ഫ്റ്റ് ഷോ​പ് ഒ​രു​ക്കാ​നും അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളും പ്ര​ത്യേ​ക ര​ജി​സ്റ്റ​ർ ചെ​യ്ത ബ്രാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ‘ഹ​ജ​ർ മൗ​ണ്ട​യ്ൻ​സ് റ​സ്റ്റാ​റ​ന്റ്’ എ​ന്ന ആ​ശ​യ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത ബ്രാ​ൻ​ഡും ആ​ധു​നി​ക ബ്രാ​ൻ​ഡി​ങ് ആ​ശ​യ​വും ഉ​പ​യോ​ഗി​ച്ച് മാ​ത്രം ബി​ഡ് ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, nashwa.h.alsinani@mm.gov.om എ​ന്ന ഇ​-മെ​യി​ൽ വ​ഴി ബ​ന്ധ​പ്പെ​ടാം.

ഒ​മാ​നി​ലെ സ​സ്യ​ജാ​ല വൈ​വി​ധ്യ​ത്തെ​യും ആ​വാ​സ വ്യ​വ​സ്ഥ​ക​ളെ​യും അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന വ​ൻ​കി​ട ടൂ​റി​സം -ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​ണ് ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ. ഒ​മാ​ന്റെ അ​പൂ​ർ​വ​മാ​യ ഭൂ​പ്ര​കൃ​തി​യും സ​മ്പ​ന്ന​മാ​യ സ​സ്യ​വൈ​വി​ധ്യ​വും ആ​ഘോ​ഷി​ക്കു​ന്ന വേ​ദി​യാ​ണ് ഒ​മാ​ൻ ബൊ​ട്ടാ​ണിക് ഗാ​ർ​ഡ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. ഒ​മാ​നി​ലെ വി​വി​ധ പ​രി​സ്ഥി​തി സാ​ഹ​ച​ര്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന എ​ട്ട് വ്യ​ത്യ​സ്ത ഭൂ​പ്ര​കൃ​തി മേ​ഖ​ല​ക​ൾ ബൊ​ട്ടാ​ണി​ക്ക് ഗാ​ർ​ഡ​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​നു​ഭ​വി​ക്കാ​നാ​കും. ഇ​തി​ൽ ആ​റ് മേ​ഖ​ല​ക​ൾ പാ​തി​വ​ര​ണ്ട പ്ര​ദേ​ശ​ത്തി​ലൂ​ടെ നീ​ളു​ന്ന പ്ര​കൃ​തി​ദ​ത്ത താ​ഴ്വ​ര​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​താ​ണ്. ശേ​ഷി​ക്കു​ന്ന ര​ണ്ട് വ​ൻ ബ​യോ​മു​ക​ൾ രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ​യും തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൂ​ടു​ത​ൽ ചൂ​ടും ഈ​ർ​പ്പ​വും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യും പു​ന​രാ​വി​ഷ്ക​രി​ക്കു​ന്നു.

ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ന്റെ ചു​മ​ത​ല മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​ക്ക് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യം കൈ​മാ​റി​യി​രു​ന്നു. മ​സ്ക​ത്തി​ൽ​നി​ന്ന് 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹ​ജ​ർ പ​ർ​വ​ത​നി​ര​യി​ൽ 495 ഹെ​ക്ട​റി​ലാ​യാ​ണ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് 55 ഹെ​ക്ട​റി​ൽ ഗാ​ർ​ഡ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​നി​ന്റെ ഭൂ​മി​ശാ​സ്ത്ര​പ​ര​വും സ​സ്യ​ശാ​സ്ത്ര​പ​ര​വു​മാ​യ വൈ​വി​ധ്യ​ത്തെ വി​ദ്യാ​ഭ്യാ​സ, വി​നോ​ദ സ​ഞ്ചാ​ര ല​ക്ഷ്യ​ങ്ങ​ളു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്തി​മ മു​ന്നൊ​രു​ക്ക​ങ്ങ​ൾ കൂ​ടി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ വൈ​കാ​തെ ഉ​ദ്യാ​നം പൂ​ർ​ണ​മാ​യും പൊ​തു​ജ​ന​ങ്ങ​ൾ​കാ​യി തു​റ​ന്നു​കൊ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Muscat Municipality with investment opportunities in Oman Botanic Garden
Next Story