ദ്രാവക, ഭക്ഷ്യമാലിന്യം സുരക്ഷിതമായി നിക്ഷേപിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ദ്രാവക ഭക്ഷ്യമാലിന്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ നിർദേശിച്ചു.
എണ്ണകൾ ഉൾപ്പെടെയുള്ള ദ്രാവക മാലിന്യങ്ങൾ ചോർച്ചയില്ലാത്ത, പൊട്ടിക്കിടക്കാത്ത കുപ്പികളിൽ (പ്രത്യേകിച്ച് വെള്ളക്കുപ്പികളിൽ) നന്നായി മൂടി സീലുചെയ്ത ശേഷമേ മാലിന്യമായി തള്ളാവൂ എന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടി മാലിന്യങ്ങൾ ചോർന്ന് പരിസര മലിനീകരണം ഉണ്ടാകുന്നത് തടയുന്നതിനും നഗരത്തിലുടനീളം സുസ്ഥിര മാലിന്യനിർമ്മാർജ്ജന രീതികൾ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

