പ്രവാസികൾക്കിടയിൽ സംസ്കാരിക സഹവർത്തിത്വം പ്രോത്സാഹിപ്പിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsപ്രവാസി സമൂഹത്തിനായി മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചപ്പോൾ
മസ്കത്ത്: അറബി മാതൃഭാഷയല്ലാത്ത പ്രവാസി സമൂഹത്തെ ലക്ഷ്യമാക്കി മസ്കത്ത് മുനിസിപ്പാലിറ്റിയും വഖഫ്, മതകാര്യ മന്ത്രാലയവും സംയുക്തമായി ബോധവത്കരണ പദ്ധതി നടപ്പാക്കുന്നു. പ്രവാസികൾക്ക് പൊതുജനാരോഗ്യം, ശുചിത്വം, പുകയിലയും പാൻ ഉപയോഗവും മൂലമുള്ള ദോഷങ്ങൾ കൂടാതെ ഒമാനി സമൂഹത്തിൽ പരസ്പര ബഹുമാനത്തോടെയുള്ള സംസ്കാര പൂർവ സഹവർത്തിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം നൽകുകയാണ് പദ്ധതി ലക്ഷ്യം.
പ്രമുഖ പള്ളികളായ റുവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദ്, അൽ ആമിറാത്തിലെ അൽ വാരിത്ത് ബിൻ കഅബ് മസ്ജിദ്, ബൗഷറിലെ അൽ അവാബി മസ്ജിദ് എന്നിവിടങ്ങളിലായി ബഹുഭാഷകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഒമാന്റെ സാംസ്കാരിക മൂല്യങ്ങളോടും സാമൂഹിക ആചാരങ്ങളോടും പൊരുത്തപ്പെടുന്ന പെരുമാറ്റങ്ങൾ വളർത്തുന്നതിനുള്ള ലക്ഷ്യത്തോടെയായിരുന്നു വ്യത്യസ്ത പ്രവാസി സമൂഹങ്ങളെ ഉൾക്കൊള്ളുന്ന തരത്തിൽ ഈ സെഷനുകൾ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

