പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് പൂർണമായും ഒഴിവാക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരം ദുഃശ്ശീലങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം, നഗരത്തിന്റെ ഭംഗിയെയും വൃത്തിയെയും ഇല്ലാതാക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. തലസ്ഥാന നഗരിയുടെ സാംസ്കാരിക പ്രതിച്ഛായയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തികൾ, നഗര പരിസ്ഥിതി വൃത്തിയും ആരോഗ്യപ്രദവുമായി നിലനിർത്താൻ അധികൃതർ നടത്തുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് ബോധവൽകരണ സന്ദേശത്തിൽ മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.
പുകയില രഹിത ഉൽപന്നങ്ങളും പാൻമസാലകളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ചും പ്രത്യേകം മുന്നറിയിപ്പ് നൽകി. ഇവയുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല, പൊതുസ്ഥലങ്ങളിൽ ഇവ തുപ്പുന്നത് വഴിയുണ്ടാകുന്ന കറകളും അവശിഷ്ടങ്ങളും പൊതുഇടങ്ങളുടെ ഭംഗി പൂർണമായും നശിപ്പിക്കുന്നതായും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

