Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റസിഡൻഷ്യൽ മേഖലകളിൽ അനധികൃത വെയർഹൗസുകൾ പാടില്ല; കർശന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി

text_fields
bookmark_border
റസിഡൻഷ്യൽ മേഖലകളിൽ അനധികൃത വെയർഹൗസുകൾ പാടില്ല; കർശന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
cancel

മസ്കത്ത്: ജനവാസ മേഖലകളിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന വെയർഹൗസുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഇത്തരം അനധികൃത സംഭരണശാലകൾ പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായതിനാൽ ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും അംഗീകൃത സംഭരണ കേന്ദ്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ നിർദേശിച്ചു. വെയർഹൗസുകൾ പൂർണമായും ലൈസൻസുള്ള വാണിജ്യ-വ്യവസായ മേഖലകളിൽ മാത്രമേ പ്രവർത്തിക്കാവൂ.

ഏതൊരു സംഭരണ പ്രവർത്തനവും ആരംഭിക്കുന്നതിന് മുമ്പ് നഗരസഭയുടെ പ്രത്യേക പെർമിറ്റ് നേടിയിരിക്കണം. കൂടാതെ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും സൂക്ഷിക്കുന്ന സാധനങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള അഗ്നിശമന സംവിധാനങ്ങൾ അവിടെ സജ്ജീകരിക്കുകയും വേണം. കെമിക്കലുകൾ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയ പ്രത്യേക ഇടങ്ങളിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. സുരക്ഷിതമായ താമസസാഹചര്യം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണവും വേണമെന്നും ജനവാസ കേന്ദ്രങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന വെയർഹൗസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭയുടെ 1111 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Municipality issues strict warning against illegal warehouses in residential areas
Next Story