Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത അലക്ക് വ്യാപാരം നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsbookmark_border
ഖുറിയാത്തിൽ അനധികൃത അലക്ക് വ്യാപാര കേന്ദ്രങ്ങളിൽ മസ്കത്ത് മുനിസിപ്പാലിറ്റി
പരിശോധന നടത്തുന്നു
മസ്കത്ത്: അനധികൃത അലക്കു (ലോൺട്രി) വ്യാപാരത്തിനെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് ഖുറിയാത്തിൽ അനധികൃതമായി നടത്തുന്ന ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. പൊതുജനാരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. വൃത്തിഹീനമായ രീതിയിൽ വസ്ത്രങ്ങൾ കഴുകുകയും ഉണക്കുകയും ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ഉപകരണങ്ങളും മറ്റും കണ്ടു കിട്ടി. ഇതിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി മസ്കത്ത് മുനസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

