Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാറേ വൃത്തിയാണ് മെയിൻ; സീബിൽ ശുചിത്വ കാമ്പയിനുമായി മസ്കത്ത് മുനിസിപ്പാലിറ്റി

text_fields
bookmark_border
സാറേ വൃത്തിയാണ് മെയിൻ; സീബിൽ ശുചിത്വ കാമ്പയിനുമായി മസ്കത്ത് മുനിസിപ്പാലിറ്റി
cancel

മസ്കത്ത്: പരിസ്ഥിതി സംരക്ഷണത്തോടുള്ള സാമൂഹിക ഉത്തരവാദിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സീബ് വിലായത്തിൽ ശുചീകരണ ശുചിത്വ ക്യാമ്പ് സംഘടിപ്പിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. 'ഇസ്നാദ് ഫോർ യൂത്ത് വോളന്റിയറിങ്' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും മിലിട്ടറി ടെക്നിക്കൽ കോളജിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

പരിശീലന പരിപാടിയിൽ 400 വിദ്യാർഥികളാണ് പങ്കെടുത്തത്. സീബ് ബീച്ചും വാദി അൽ ഹൈൽ നോർത്തിലെ ജലാശയ പാതയും കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവർത്തനം നടത്തിയത്. സന്നദ്ധ സേവനത്തിനായുള്ള മാർഗനിർദേശങ്ങൾ പ്രായോഗികമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Municipality Conducts Cleanliness Drive in Seeb
Next Story