Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ട​ൽ​ത്തീ​ര​ങ്ങ​ളു​ടെ...

ക​ട​ൽ​ത്തീ​ര​ങ്ങ​ളു​ടെ ശു​ചി​ത്വം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ക​ട​ൽ​ത്തീ​ര​ങ്ങ​ളു​ടെ ശു​ചി​ത്വം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി
cancel

മ​സ്‌​ക​ത്ത്: മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ക​ട​ൽ​ത്തീ​ര​ങ്ങ​ളു​ടെ ശു​ചി​ത്വം സം​ര​ക്ഷി​ക്കാ​ൻ സ്വ​ദേ​ശി​ക​ളും സ​ന്ദ​ർ​ശ​ക​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

പ്ര​കൃ​തി​സൗ​ന്ദ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. ഒ​മാ​ന്റെ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ പ്ര​കൃ​തി​ഭം​ഗി​യു​ടെ​യും സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​ങ്ങ​ളാ​ണെ​ന്നും ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ലൂ​ടെ ഈ ​പൈ​തൃ​കം നി​ല​നി​ർ​ത്താ​നാ​കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി. ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​തെ ശേ​ഖ​രി​ച്ച് നി​ർ​ദി​ഷ്ട മാ​ലി​ന്യ​ക്കൊ​ട്ട​ക​ളി​ൽ നി​ക്ഷേ​പി​ക്ക​ണം. തീ​ര​പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ന്ന​ദ്ധ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Municipality calls for protecting the cleanliness of beaches
Next Story